പി പി ചെറിയാന്‍ 

മോര്‍ഗന്‍ഹില്‍(കലിഫോര്‍ണിയ): ഡ്യൂട്ടിക്കിടയില്‍ തോക്കുധാരി തന്നെ പതിയിരുന്നാക്രമിച്ചുവെന്ന് അധികാരികള്‍ക്ക് വാസ്തവവിരുദ്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാന്റാ ക്ലാര കൗണ്ടി ഷെറിഫ് ഡെപ്യൂട്ടി സുക്ദീപ് ജില്ലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജനുവരി 29നാണ് ഇയാള്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്തത്. ആക്രമണത്തിന്റെ പുറകില്‍ വംശീയത ഉണ്ടോയെന്ന് ആദ്യം സംശയിച്ചിരുന്നു.

ആദ്യം ജനുവരി 31 നായിരുന്നു സംഭവം. മോര്‍ഗന്‍ ഹില്ലില്‍ പട്രോളിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒരു പതിയിരുന്ന് തന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നുവെന്നും ബോഡി ക്യാമറയില്‍ ബുള്ളറ്റ് തറച്ചതിനാല്‍ അപകടമുണ്ടായില്ലെന്നും ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നു നടന്ന വിശദ അന്വേഷണത്തില്‍ അങ്ങനെ ഒരു വെടിവെയ്‌യ്പ് ഉണ്ടായിട്ടില്ലെന്നും സ്വയം മെനഞ്ഞ ഒരു കഥയാണെന്നും അധികൃതര്‍ കണ്ടെത്തി.

2015 മുതല്‍ ഷെറിഫ് ഓഫീസില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ജില്‍. സിക്ക് സമുദായാംഗമായതിനാല്‍ ടര്‍ബനും താടിയും വെച്ച് ഡ്യൂട്ടി ചെയ്യുന്നതിന് ഇദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു. കമ്യൂണിറ്റിയെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉത്തരവാദിത്വമുള്ളവര്‍ വിശ്വസ്തരായിരിക്കണമെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. ജില്ലിനെ ഇങ്ങനെ തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ല.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here