പി പി ചെറിയാന്‍

സണ്‍റൈസ് (ഫ്‌ലോറിഡ): കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതകളെ കുറിച്ചു അന്വേഷിക്കുന്നതിന് സെര്‍ച്ച് വാറന്റുമായി എത്തിയ അഞ്ച് എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റൊഫര്‍ റേയാണ് വെടിവയ്പിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഫെബ്രുവരി 2 ചൊവ്വാഴ്ച സണ്‍റൈസ് വാട്ടര്‍ ടെറെയ്‌സ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്‌സില്‍ രാവിലെ 6 മണിക്കായിരുന്നു സംഭവം.

പോലീസ് എത്തിയതോടെ വീടിനകത്തു പ്രതിരോധം തീര്‍ത്ത് പ്രതി ഏജന്റുമാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിരോധത്തിനൊടുവില്‍ പ്രതിയും വെടിയേറ്റു മരിച്ചു. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലായെങ്കിലും 55 വയസ്സുള്ള ഡേവിഡ് ഹബറാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. സ്‌പെഷല്‍ ഏജന്റ് ഡാനിയേല്‍ ആല്‍ഫിന്‍ (36), സ്‌പെഷ്യല്‍ ഏജന്റ് ലോറ (43) എന്നിവരാണ് മരിച്ച ഓഫീസര്‍മാര്‍.

image

ന്യുയോര്‍ക്കില്‍ നിന്നുള്ള ആല്‍ഫിന്‍ എഫ്ഡിഐ ആല്‍ബനി ഓഫീസില്‍ 2009 ലാണ് ജോലിയില്‍ പ്രവേശിച്ചത്. 2017 ലാണ് മയാമിയില്‍ ജോയിന്‍ ചെയ്തത്.2005 മുതല്‍ മയാമി എഫ്ബിഐ ഓഫീസില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൂന്നു കുട്ടികളുടെ മാതാവായ ലോറ. കുട്ടികള്‍ക്കെതിരെയുള്ള കേസ്സുകള്‍ തെളിയിക്കുന്നതില്‍ ഇരുവരും സമര്‍ഥരായിരുന്നുവെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

image

പത്തുവര്‍ഷത്തിനുശേഷമാണ് ജോലിക്കിടയില്‍ ഇങ്ങനെ രണ്ടു ഏജന്റുമാരെ നഷ്ടപ്പെടുന്നതെന്ന് എഫ്ബിഐ ഏജന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ബ്രയാന്‍ ഒ ഹെയര്‍ പറഞ്ഞു. ഡ്യൂട്ടിക്കിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഓഫിസര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എത്രയും വേഗം ആശ്വാസം ലഭിക്കട്ടെ എന്നു പ്രസിഡന്റ് ബൈഡന്‍ സന്ദേശത്തില്‍ അറിയിച്ചു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here