ഫിറ്റ്‌നെസ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന റൂമില്‍ ഒളിഞ്ഞുനോക്കാന്‍ കയറിയ യുവാവ് സീലിംഗ് തകര്‍ന്ന് താഴെ വീണു. വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്‌നെസ് ജിമ്മിലാണ് സംഭവം നടന്നത്. 41 കാരനായ ബ്രയാന്‍ ആന്റണി ജോണ്‍ എന്നയാളാണ് ഒളിഞ്ഞുനോക്കുന്നതിനിടെ സീലിംഗ് തകര്‍ന്ന് താഴെ വീണത്. വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്‌നെസ് ജിമ്മിലാണ് സംഭവം.

ജിമ്മില്‍ വരുന്ന സത്രീകള്‍ വസ്ത്രം മാറുന്ന മുറിയിലാണ് ബ്രയാന്‍ ആന്റണി ഒളിഞ്ഞുനോക്കാന്‍ കയറിയത്. ജിമ്മിലെത്തിയ യുവതികളിലൊരാള്‍ വസ്ത്രം മാറാനായി മുറിയില്‍ കയറിയ സമയത്താണ് ബ്രയാന്‍ മുറിക്കകത്ത് കയറിയത്. എന്നാല്‍ സീലിംഗ് തകര്‍ന്നതോടെ ഇയാള്‍ നിലത്ത് വീഴുകയായിരുന്നു. മുറിയിലുണ്ടായിരുന്ന യുവതിയുടെ ദേഹത്തേക്കാണ് ഇയാള്‍ വീണത്. ഭയന്നുപോയ യുവതി ബഹളം വെച്ചതോടെ ജിം ജീവനക്കാര്‍ അകത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.

പിന്നീട് ജീവനക്കാര്‍ ബ്രയാന്‍ ആന്റണിയെ പോലീസിന് കൈമാറി. ഒളിഞ്ഞുനോട്ടത്തിനു പുറമേ, കവര്‍ച്ചാ ശ്രമത്തിനും സീലിംഗ് തകര്‍ത്ത് കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിനും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here