ജയില്‍ മോചിതരായി മൂന്ന് മാസത്തിനിടെ വീണ്ടും മയക്കുമരുന്ന് വിതരണം ചെയ്ത പ്രതികള്‍ അറസ്റ്റില്‍. ഹാമില്‍ട്ടണ്‍ അവന്യൂവിലെ ഒരു അപ്പാര്‍ട്ടമെന്റില്‍ ഹെറോയിന്‍ വില്‍പ്പന നടത്തി വരികയായിരുന്ന ഇടനിലക്കാരായ സേവ്യര്‍ ഫുള്‍മോര്‍ (25), ജമെറെ വില്യംസ് (27) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടട്വടം ചെയ്തതിനും ഗൂഢാലോചനക്കുറ്റത്തിനും രണ്ട് വര്‍ഷത്തിലേറെ തടവ് അനുഭവിച്ചതിന് ശേഷം മൂന്ന് മാസത്തിനു മുന്‍പാണ് ഇരുവരും ജയില്‍ മോചിതരായതെന്ന് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ജെറി സ്‌പെസിയേല്‍ പറഞ്ഞു.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സിറ്റി നാര്‍ക്കോട്ടിക്‌സ് ഡിവിഷന്‍ അംഗങ്ങള്‍ ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. 4,151 ഹെറോയിന്‍ ഫോള്‍ഡുകളും രണ്ട് ഹാന്‍ഡ്ഗണുകളുമാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയവരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. വ്യക്തിഗത ഉപയോഗത്തിനായി 60 മടങ്ങ് ഹെറോയിന്‍ കൈവശം വെച്ചതിന് പാറ്റേഴ്‌സണിലെ ജെസീക്ക വിറ്റ്മാന്‍ (27), ഫെലിക്‌സ് ലോസാഡ (38) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വ്യക്തിഗത ഉപയോഗത്തിനായി 60 ഫോള്‍ഡ് ഹെറോയിന്‍ വാങ്ങിയ കുറ്റത്തിന് പാറ്റേഴ്‌സണിലെ ജെസീക്ക വിറ്റ്മാന്‍ (27), ഫെലിക്‌സ് ലോസാഡ (38) എന്നിവര്‍ക്കെതിരെയും 51 ഹെറോയിന്‍ ഫോള്‍ഡുകള്‍ വാങ്ങിയ ജാനറ്റ് ഡെസാന്‍ഡെ (38), ജേഴ്‌സി സിറ്റിയിലെ ജെന്നിഫര്‍ സാല്‍ക്ക് (36) എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here