പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: തിരഞ്ഞെടുപ്പ് വാഗ്ദാനമായി ബൈഡന്‍ ഉയര്‍ത്തിക്കാട്ടിയ സ്റ്റിമുലസ് ചെക്ക്, 15 ഡോളര്‍ മിനിമം വേതനം എന്നിവ അമേരിക്കന്‍ ജനതക്ക് പൂര്‍ണ്ണമായും ലഭിക്കുമോ എന്നതില്‍ വ്യക്തത വരുത്താതെ ബൈഡന്‍ ഭരണകൂടം യു എസ് സെനറ്റ് ഫെബ്രുവരി 5 വെള്ളിയാഴ്ച പാസ്സാക്കിയ സ്റ്റിമുലസ് പാക്കേജില്‍ സ്റ്റിമുലസ് ചെക്ക് നല്‍കുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, വാര്‍ഷിക വരുമാനത്തിന്റെ പരിധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.

image

മാത്രമല്ല മിനിമം വേതനം 15 ഡോളര്‍ എന്നത് അടുത്ത ഭാവിയിലൊന്നും നടപ്പാക്കാന്‍ കഴയുമോ എന്നത് സംശയമാണെന്നും സെനറ്റില്‍ 1.8 ട്രില്ല്യണ്‍ ഡോളര്‍ സ്റ്റിമുലസ് പാസ്സാക്കിയ ശേഷം ബൈഡന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൂചന നല്‍കി. രണ്ട് തവണകളായി ട്രംമ്പ് ഭരണകൂടം സ്റ്റിമുലസ് ചെക്ക് നല്‍കിയപ്പോള്‍ സ്വീകരിച്ച മാനദണ്ഡം മാറ്റം വരുത്തുമെന്നാണ് ബൈഡന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ആവശ്യമുളളവര്‍ക്ക് മാത്രമേ സഹായം ലഭക്കുകയുളളൂവെന്നും ബൈഡന്‍ പറഞ്ഞു.

image

75000 ഡോളര്‍ വ്യക്തിഗത വരുമാനമുളളവര്‍ക്കും, 16000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ട്രംമ്പ് സ്റ്റിമുലസ് ചെക്കുകള്‍ നല്‍കിയപ്പോള്‍ ഇതിന്റെ പരിധി 50000-100000 കുറക്കുമെന്നാണ് ബൈഡന്‍ നല്‍കിയ സൂചന. ഇന്ന് സെനറ്റില്‍ സ്റ്റിമുലസ് പാക്കേജ് അവതരിപ്പിച്ചപ്പോള്‍ 50 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഐക്യത്തോടെ ഇതിനെ എതിര്‍ത്തപ്പോള്‍ 50-50 എന്ന നിലയില്‍ വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ വോട്ടാണ് ഡമോക്രാറ്റുകളെ ബജറ്റ് പാസ്സാക്കുന്നതിന് സഹായിച്ചത്. മൂന്നാമത്തെ 1400 ഡോളര്‍ ചെക്ക് പ്രതീക്ഷിച്ചിരുന്ന പലരും ഇപ്പോള്‍ നരാശയിലാണ്.

image

LEAVE A REPLY

Please enter your comment!
Please enter your name here