പി പി ചെറിയാന്‍

ഡാളസ്: ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായ മൂന്നാം വാരത്തിലും കോവിഡ് മരണ നിരക്ക് വര്‍ദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം കൗണ്ടിയില്‍ 42 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1424. കൗണ്ടിയിലെ മരണസംഖ്യ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, രോഗികളുടെ എണ്ണത്തില്‍ സാവകാശം കുറവ് അനുഭവപ്പെടുന്നതായി കൗണ്ടി ജഡ്ജി ജങ്കിള്‍സ് പറഞ്ഞു. 50 വയസ്സിനു മുകളിലുള്ള ഗാര്‍ലന്റ്, മസ്‌കിറ്റ്, റോലറ്റ്, കരോള്‍ട്ടന്‍, കോപ്പല്‍, ഡിസോട്ട, സണ്ണി വെയിന്‍ സിറ്റഇകളിലുള്ളവരാണ് വെള്ളിയാഴ്ച മരിച്ചവര്‍.

image

ഈ സിറ്റികളില്‍ രണ്ടുപേര്‍ മരിച്ചപ്പോള്‍, റിച്ചര്‍ഡസണ്ടില്‍ നാലും, ഗ്രാന്റ് പ്രറേറി, ഇര്‍വിംഗ്, ലംങ്കാസ്റ്റര്‍ എന്നീ സിറ്റികളില്‍ മൂന്നുപേര്‍ വീതവുമാണ് മരിച്ചത്. ഈ ആഴ്ചയില്‍ മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയില്‍ 218 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച 183 മരണവും സംഭവിച്ചു. ഇന്ന് 832 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 16നു ശേഷം ഏറ്റവും കുറവാണിത്.

image

അതേ സമയം ഡാളസ് കൗണ്ടിയില്‍ 37,000 പേര്‍ക്ക് കഴിഞ്ഞ നാല് ആഴ്ചകളില്‍ കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ വാക്സിന്‍ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ജഡ്ജി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here