കോവിഡ് 19 വാക്‌സിന്‍ ലഭിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിന് തന്ത്രപ്രധാന മാര്‍ഗ്ഗം സ്വീകരിച്ച്  ക്രോഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍. വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ജീവനക്കാര്‍ക്ക് 100 ഡോളര്‍ ബോണസ് നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 35 സംസ്ഥാനങ്ങളിലായി 500,000 ജീവനക്കാരാണ് ക്രോഗര്‍ കമ്പനിക്കുള്ളത്. എല്ലാ കമ്പനി ജീവനക്കാര്‍ക്കും ഒറ്റത്തവണ ഓഫറിന് അര്‍ഹതയുണ്ടെന്ന് എന്‍പിആര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വാഗ്ദാനം ചെയ്ത ബോണസ് ലഭിക്കണമെങ്കില്‍ തൊഴിലാളികള്‍ നിര്‍മ്മാതാവ് ശുപാര്‍ശ ചെയ്യുന്ന മുഴുവന്‍ ഡോസും എടുക്കണം. വാക്‌സിന് സ്വീകരിക്കുന്ന ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂറിന്റെ ശമ്പളം നല്‍കുമെന്നറിയിച്ച പലചരക്ക് ശൃംഖലയായ ആല്‍ഡിയുടെ ചുവടുപിടിച്ചാണ് ക്രോഗര്‍ ഈ രീതി നടപ്പിലാക്കുന്നത്. ഡോളര്‍ ജനറല്‍ വാക്‌സിന്‍ സ്വീകരിച്ച തങ്ങളുടെ ജീവനക്കാര്‍ക്ക് നാല് മണിക്കൂര്‍ ജോലിയുടെ ശമ്പളമാണ് നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചയുടന്‍ തങ്ങളുടെ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് തങ്ങളാഗ്രഹിക്കുന്നില്ലെന്നും കമ്പനികള്‍ പറഞ്ഞു.

യുഎസിലുടനീളം 58 ദശലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ 36.8 ദശലക്ഷം ഡോസുകള്‍ മാത്രമാണ് ആളുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 7.5 ദശലക്ഷത്തില്‍ താഴെ ആളുകള്‍ക്ക് പൂര്‍ണ്ണ കുത്തിവയ്പ്പ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here