ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ മരണത്തില്‍ പങ്കാളികളായ നാല് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയും മൂന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കൊലപാതക്കേസിലെ പ്രതികളായ ഡെറെക് ഷോവിന്‍, തോമസ് കെ. ലെയ്ന്‍, ടൗ താവോ, ജെ. അലക്‌സാണ്ടര്‍ കുവെംഗ് എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ അനുവദിക്കുന്ന നിയമപരമായ മുന്‍തൂക്കം ചൂണ്ടിക്കാട്ടി മിനസോട്ട അറ്റോര്‍ണി ജനറല്‍ കീത്ത് എലിസണ്‍ വ്യാഴാഴ്ച ഒരു പ്രമേയം ഫയല്‍ ചെയ്തു.

2020 മെയ് 25 ന് ജോര്‍ജ് ഫ്‌ലോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനായ യുവാവ് പോലീസുകാരുടെ ക്രൂരമായ അതിക്രമത്തെത്തുടര്‍ന്ന് കൊല്ലപ്പെടുന്നത്. ഡെറെക് ഷോവിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്.  ഷോവിനെയും കൊലപാതകത്തില്‍ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പിറ്റേന്ന് തന്നെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു.

അതേസമയം പോലീസ് ഓഫീസറായ ഡെറെക് ഷോവിനാണ് ജോര്‍ജ് ഫ്‌ലോയറുടെ കൊലപാതകത്തിന് കാരണമെന്നും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കൊലപാതകത്തില്‍ പങ്കാളികളല്ലെന്നും വാദങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഫ്‌ലോയിഡിന്റെ കൊലപാതകം തടയാന്‍ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമായിരുന്നുവെന്നും അവരത് ചെയ്തില്ലെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു. ഇവര്‍ മൂന്നു പേര്‍ക്കുമെതിരെ രണ്ടാം ഡിഗ്രി മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും രണ്ടാം ഡിഗ്രി നരഹത്യക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. മൂന്നാം ഡിഗ്രി കൊലപാതകക്കുറ്റം കൂടി ചേര്‍ത്താല്‍ പ്രതികള്‍ക്ക് 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here