പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്ത കാതലിന്‍ ഹിക്സിന്റെ നിയമനം യു.എസ്. സെനറ്റ് ശബ്ദ വോട്ടോടെ അംഗീകരിച്ചു. ഫെബ്രുവരി 8 തിങ്കളാഴ്ച വൈകീട്ടായിരുന്നു സെനറ്റ് കണ്‍ഫര്‍മേഷന്‍. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് സെനറ്റ് അംഗീകാരം നല്‍കുന്ന ആദ്യ വനിതയാണ് കാതലിന്‍. ഒബാമ ഭരണത്തില്‍ ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയായിരുന്നു. ബെഡന്റെ പെന്റഗണ്‍ ട്രാന്‍സിഷ്യന്‍ ടീമിനെ നയിച്ചതും കാതലിനാണ്.

റിട്ടയേര്‍ഡ് ജനറല്‍ ലോയ്സ് ഓസ്റ്റിനെ ഡിഫന്‍സ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ന്യൂക്ലിയര്‍ മോഡേനൈസേഷനെ പിന്തുണക്കുന്നുവെന്ന് കാതലന്‍ സെനറ്റ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. ദേശീയ സുരക്ഷിതത്വത്തെ യാതൊരു വിധത്തിലും ബാധിക്കാതെ ഡിഫന്‍സ് ബഡ്ജറ്റ് വെട്ടിചുരുക്കുന്നതിനെകുറിച്ചു തുറന്ന ചര്‍ച്ചയാകാമെന്ന് കാതലിന്‍ അഭിപ്രായപ്പെട്ടു.

ഒബാമ ഭരണത്തില്‍ ആക്ടിംഗ് ഡെ.ഡിഫന്‍സ് സെക്രട്ടറിയായി ക്രിസ്റ്റീന്‍ ഫോക്സ് ആറുമാസം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സെനറ്റ് കണ്‍ഫര്‍മേഷന്‍ ഇല്ലായിരുന്നു. ഡിഫന്‍സ് ബഡ്ജറ്റില്‍ 10 ശതമാനമെങ്കിലും കുറവ് വരുത്തണമെന്ന പുരോഗമന ചിന്താഗതിക്കാരായ ഡമോക്രാറ്റിക് സെനറ്റര്‍മാരുടെ അഭിപ്രായത്തോടു കാതലിന്‍ പ്രതികരിച്ചില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here