ഇന്ത്യ ആഗോളശക്തിയായി മാറിയിരിക്കുന്നുവെന്ന് അമേരിക്ക. ഇന്തോ-പെസഫിക് മേഖലയില്‍ അതിനിര്‍ണ്ണായകമായ സ്ഥാനമാണ് ഇന്ത്യക്കെന്നും മേഖലയില്‍ ഇന്ത്യയുടെ ക്ഷമത അതിശയിപ്പിക്കുന്നതാണെന്നും ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. ഭീകരതക്കെതിരെ ഇന്ത്യയുടെ നീക്കം അതിശക്തമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

‘ഇന്ത്യ പെസഫിക് മേഖലയില്‍ തങ്ങളുടെ ഏറ്റവും കരുത്തരായ പങ്കാളിയായി മാറിയതില്‍ ഏറെ സന്തോഷമുണ്ട്. ഇന്ത്യ ആഗോള ശക്തിയായി മാറിയിരിക്കുന്നു. ഈ കരുത്ത് മേഖലയിലെ സുരക്ഷാകാര്യങ്ങളില്‍ ഏറെ നിര്‍ണ്ണായകമാണ്.’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാദ്ധ്യമസമ്മേളനത്തില്‍ വ്യക്തമാക്കി. സമാധാന ശ്രമങ്ങള്‍ക്കൊപ്പം പരിസ്ഥിതി രക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ബഹിരാകാശ രംഗം, സമുദ്രഗേവഷണം എന്നീ മേഖവലകളില്‍ ഇന്ത്യ അതിശയകരമായ സഹായമാണ് ചെയ്യുന്നതെന്നും അമേരിക്ക വിലയിരുത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here