ഫ്‌ലോറിഡയിലെ ടമ്പയില്‍ ജലവിതരണത്തില്‍ പോയ്‌സണ്‍ കലക്കാന്‍ ശ്രമിച്ച് ഹാക്കര്‍മാര്‍. സിറ്റിയിലെ കുടിവെള്ള വിതരണ കേന്ദ്രത്തിന്റെ ആക്‌സസ് ഹാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ ഹാക്കര്‍മാര്‍ ജലവിതരണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചത്. റിമോട്ടായി കംപ്യൂട്ടറുകളെ ബന്ധപ്പെടുത്തുന്ന ജനപ്രിയ ടൂളായ ടീം വ്യൂവര്‍ വഴി ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലൊന്നിലേക്ക് ആക്സെസ് ലഭിച്ച ഹാക്കര്‍മാര്‍ വാട്ടര്‍ ട്രീറ്റ്മെന്റിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവില്‍ മാറ്റം വരുത്തി ജലം വിഷമയമാക്കുകയായിരുന്നു.

15,000 ത്തോളം ആളുകള്‍ ആശ്രയിക്കുന്ന ജലവിതരണ കേന്ദ്രത്തെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. കൃത്യസമയത്ത് സംഭവം ശ്രദ്ധയില്‍പ്പെട്ട വാട്ടര്‍ ഫെസിലിറ്റി ജീവനക്കാരന്‍ വിവരം കമ്പനിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോഡിയം ഹൈഡ്രോക്സൈഡിന്റെ അളവ് കൂടുതലായി വെള്ളത്തില്‍ കലരുന്നതിന് മുന്‍പ് അത് നീക്കം ചെയ്യാന്‍ കഴിഞ്ഞു.

അതേസമയം നഗരത്തിലെ പ്രധാന ജലവിതരണ കേന്ദ്രത്തെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സോഡിയം ഹൈഡ്രോക്സൈഡ് അളവ് മാറ്റി വെള്ളം വിഷാംശമാക്കുകയായിരുന്നു ഹാക്കര്‍മാരുടെ ലക്ഷ്യം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here