അയല്‍രാജ്യങ്ങളെ ഭീഷണിയിലൂടെ വരുതിയിലാക്കാമെന്നാണ് ചൈനയുടെ തന്ത്രമെന്ന് അമേരിക്ക. ഏഷ്യന്‍ മേഖലയില്‍ പ്രധാന പ്രശ്നം ചൈന തന്നെയാണെന്നും അമേരിക്ക ആവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് പിന്തുണയും അമേരിക്ക പ്രഖ്യാപിച്ചു.  ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. ചൈനയുടെ അതിര്‍ത്തികളിലെ എല്ലാ നീക്കവും തങ്ങള്‍ വീക്ഷിക്കുകയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.

‘അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ചൈന നടത്തുന്ന നീക്കം അപലപനീയമാണ്. ഒപ്പം ആശങ്കയുണര്‍ത്തുന്നതുമാണ്. എക്കാലത്തേയും പോലെ തങ്ങളെന്നും സുഹൃദ് രാജ്യങ്ങള്‍ക്കൊപ്പമാണ്. പെസഫിക് മേഖലയിലെ എല്ലാ പങ്കാളികളേയും സംരക്ഷിക്കും. സഖ്യരാജ്യ ങ്ങളുമായി അവരുടെ സമ്പന്നതയ്ക്കും സുരക്ഷയ്ക്കും മൂല്യങ്ങള്‍ക്കായും അമേരിക്ക നിലകൊള്ളും.’ നെഡ് പ്രൈസ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here