പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍ ഡി സി: ചൈനയുമായി വിവിധ തലങ്ങളില്‍ സഹകരണം ബന്ധിപ്പിക്കുവാന്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രഹ്ങളായ അമേരിക്കയും ഇന്ത്യയും തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫെബ്രുവരി 8ന് നടത്തിയ ചര്‍ച്ചയിലാണ് ബൈഡന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അടുത്തകാലത്ത് ചൈനയുമായുള്ള ബന്ധത്തില്‍ ഉലച്ചല്‍ സംഭവിച്ചത് ഇരു രാജ്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

ഈസ്റ്റ് ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ 9 മാസമായി നിലനില്‍ക്കുന്ന ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥക്ക് ഒരു ശമനം ഉണ്ടാകണമെന്ന് ബൈഡന്‍ പറഞ്ഞു. ട്രംമ്പിന്റെ ഭരണത്തില്‍ വഷളായ അമേരിക്കന്‍ ചൈന ബന്ധം വീണ്ടും സജ്ജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനും, മോഡിയും സംയുക്തമായി പുറത്തിറക്കയ പ്രസ്താവനയില്‍ രണ്ട് രാജ്യങ്ങളും ആഗോള വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും, പരിഹാരം കണ്ടെത്തുന്നതിനും ശ്രമിക്കുമെന്നും.

പ്രത്യേകിച്ച് പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മൈന്‍മാറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ും വൈറ്റ് ഹൗസ് അറിയിച്ചു. 2008 ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവില്‍ ന്യൂക്ലിയര്‍ ടമ്പടികല്‍ അന്ന് സെനറ്ററായിരുന്ന ജോ ബൈഡനായിരുന്നു മുഖ്യ പങ്ക് വഹിച്ചത്.  ഇന്ത്യ പസഫിക് മേഖലയില്‍ സമാധാനവും, സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന് ഇരു രാജ്യവും പ്രതിജ്ഞാ ബന്ധമാണെന്നും ജൊ ബൈഡന്‍ പറഞ്ഞു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here