മൂന്നു വയസുള്ള വളര്‍ത്തു മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ ‘“Worst Cooks in America” season 20′ വിജയി ഏരിയല്‍ റോബിന്‍സണ്‍ (29), ഭര്‍ത്താവ് ജെറി റോബിന്‍സണ്‍ (34) എന്നിവര്‍ അറസ്റ്റിലായി. സൗത്ത് കരോലിനയിലെ സിംപ്സണ്‍വില്ലിലെ താമസക്കാരാണ് ഏരിയല്‍ റോബിന്‍സണ്‍. അതേസമയം കുട്ടി അമിതമായി വെള്ളം കുടിച്ചതിനെത്തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് ഏരിയല്‍ വെള്ളിയാഴ്ച കോടതിയില്‍ പറഞ്ഞു.

ജനുവരിയില്‍ വിക്ടോറിയ റോസ് സ്മിത്ത് എന്ന മൂന്നുവയസ്സുകാരിയെ കൊലപ്പെടുത്തിയതിനാണ് നരഹത്യക്ക് ഇരുവരുടെയും പേരില്‍ കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ബോണ്ട് ഹിയറിംഗിനിടെ കുട്ടി വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് വളര്‍ത്തമ്മയായ ഏരിയല്‍ റോബിന്‍സണ്‍ പറഞ്ഞത്. കുട്ടിക്ക് ശ്വാസം മുട്ടുകയാണെന്ന് കരുതി താന്‍ വയറില്‍ ശക്തമായി അമര്‍ത്തിയിരുന്നുവെന്നും ഒരുപക്ഷേ അപ്പോള്‍ അബ്‌ഡോമിന്‍ തകര്‍ന്ന് കുട്ടി മരണപ്പെട്ടതാകാമെന്നും ഏരിയല്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം ഗ്രീന്‍വില്ല കൗണ്ടി കൊറോണറുടെ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി മരിച്ചത് ശക്തമായ പ്രഹരം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.വ്യത്യസ്ഥമായ മറ്റൊരു കഥയാണ് കുട്ടിയുടെ വളര്‍ത്തച്ഛനായ ജെറി റോബിന്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തന്റെ ഭാര്യ കുഞ്ഞിനെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചിരുന്നുവെന്നും ആ സമയം താന്‍ റൂമിന് പുറത്തായിരുന്നുവെന്നുമാണ് ജെറി പറഞ്ഞത്. മുന്‍പും പലതവണ കയ്യില്‍ കിട്ടുന്നത് വെച്ച് ഭാര്യ കുട്ടിയെ തല്ലാറുണ്ടെന്നും ജെറി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here