ഡൊമിനിക് ചാക്കോനാൽ
 
അറ്റ്ലാന്റാ:  ലോക ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇന്ത്യയുടെ റിപ്പപ്ളിക്ക് ദിനത്തിന്റെ ആഘോഷങ്ങൾ ഈ കഴിഞ്ഞ ജനുവരി 30-ന് അറ്റലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖൃത്തിൽ അറ്റ്ലാന്റായിലെ മലയാളി സമൂഹം അതി വിപുലമായി ആഘോഷിച്ചു്.

അമ്മയുടെ ആഭിമുഖ്യത്തിൽ നടന്ന, 72 -ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ കാർഷിക ബിൽ ചർച്ചയായി.

ഡൊമിനിക് ചാക്കോനാൽ

അറ്റ്ലാന്റാ:  ലോക ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇന്ത്യയുടെ റിപ്പപ്ളിക്ക് ദിനത്തിന്റെ ആഘോഷങ്ങൾ ഈ കഴിഞ്ഞ ജനുവരി 30-ന് അറ്റലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖൃത്തിൽ അറ്റ്ലാന്റായിലെ മലയാളി സമൂഹം അതി വിപുലമായി ആഘോഷിച്ചു്.


കോവിഡിന്റെ പ്രത്യേകമായ സാഹചര്യത്തിൽ, വെർച്ച്വൽ പ്ലാറ്റ്ഫോമായ സും മീഡിയായിലൂടെയാണ്  ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതു   എന്ന് അസ്സോസിയേഷൻ  പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാലും , ട്രഷറർ ജയിംസ് കല്ലറക്കാനിയും അറിയിച്ചു.

ആഘോഷ  പരിപാടിയിൽ നാട്ടിൽ നിന്നും, അമേരിക്കയിൽ നിന്നും ഉള്ള പ്രമുഖർ പങ്കെടുത്തു. ജോസ് .കെ. മാണി  എം പി, തോമസ് ചാഴികാടൻ. എം പി, അനിയൻ ജോർജ്  (ഫോമ പ്രസിഡന്റ്‌) കെ.പി ഫാബിയൻ (ഫോർമർ അംബാസിഡർ) റോബിൻ ഏലക്കാട്ട് (മേയർ മിസ്സോറി സിറ്റി ടെക്സസ്) കർട്ട് തോംസൻ (ജോർജിയ സംസ്ഥാനത്തിലെ മുൻ സെനറ്റർ ) എന്നിവർ  മുഖ്യാതിഥികൾ ആയി പങ്കെടുത്തു ആശംസകൾ അർപ്പിച്ചു. ഇന്ത്യ എന്ന രാഷ്ട്രത്തിൽ, ഈ കാർഷിക ബില്ലു കൊണ്ട്, അന്നം നൽകുന്ന കർഷകർക്ക് ഗുണത്തേക്കാൾ ദോഷമായിരിക്കും എന്ന് പൊതു അഭിപ്രായം ഉയർന്നു.
 
 

 
 ആഘോഷ പരിപാടിയുടെ മുഖ്യ ഇനമായി  രാജ്യത്ത് കർഷകർനടത്തി വരുന്ന കാർഷിക ബില്ലിനെതിരെയുള്ള വൻ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി ചർച്ചയും സംവാദവും സംഘടിപ്പിച്ചിരിന്നു.


വർഗീസ് തെക്കനത്ത് എസ്.ജി. (സോഷ്യൽ ആക്ടിവിസ്റ്റ്).,എ. ജി. ജോർജ്.   (മുൻ പ്രൊഫസർ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, ടിവി ചാനലുകളിലെ പാനൽ ചർച്ചകളിലെ സജീവ സാന്നിധ്യം), എ സി ജോർജ് {ഡിബേറ്റ് ഫോറം – ഹ്യൂസ്റ്റൺ ), എസ് മാത്യു (പൊളിറ്റിക്കൽ അനലിസ്റ്റ് -ചാറ്റനൂഗ)  എന്നിവർ  പ്രഭാഷകർ  ആയി പങ്കെടുത്തു.
ജീവിതത്തിൻ്റെ വിവിധ തുറയിൽ നിന്നുള്ളവർ പങ്കെടുത്ത പരിപാടിയിൽ, കർഷക ബില്ലിനെ കുറിച്ചുള്ള ചർച്ച, സമകാലീന ഇന്ത്യൻ രഷ്ട്രീയത്തിൻ്റെ പ്രതിഫലനമായി.

ഫോമാ സംഘടനയുടെ ഭാരവാഹികളായ ട്രഷറാർ തോമസ് ടി ഉമ്മൻ, ജോയിൻ്റ് ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവരും ആശംസകൾ അർപ്പിച്ചു. അമ്മയുടെ ഭാരവാഹികളായ സണ്ണി തോമസ്, മാത്യു വർഗ്ഗീസ് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജിയാ ഹരികുമാർ ആലപിച്ച വന്ദേമാതിരം ഗാനത്തോടെ ആരംഭിച്ച കലാപരിപാടികളിൽ, ജോൺ ഫിലിപ്പിന്റെ പ്രസംഗവും, സാം ശിവയുടെ ബാൻഡ് സോങ്ങും, സുജ തോമസിന്റെ മധുരമായ ഗാനവും, അഗസ്റ്റ യൂണിവേഴ്സിറ്റി കുട്ടികളുടെ ദേശീയ നിർത്താവും, ശ്രീദേവി രഞ്ജിത്തിന്റെ നടനവും കലാപരിപാടികള്ക്കു മാറ്റ് കൂട്ടി.

ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുത്ത ജെയിംസ് കല്ലറക്കാനി, റോഷെൽ മിറാൻഡ്സ്, ഷാനു, അമ്പിളി, ശ്രുതി, ആനി, കൃഷ്ണ, ജിത്തു, തര്യൻ ലൂക്കോസ് എന്നിവര്ക്കും, മറ്റു എല്ലാവർക്കും മോളി മുർതാൻസ നന്ദി അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here