മ്യാന്‍മര്‍ വിഷയത്തില്‍ അന്വേഷണം നടത്താന്‍ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ നിയമിച്ച് അമേരിക്ക. അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിലിന്റെ അംഗങ്ങളായ മാവൂംഗ് കിയാവു, മോ മിന്റ് തുന്‍ എന്നിവരെയാണ് അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്. മ്യാന്‍മര്‍ വിഷയവും മാന്‍ഡലേ വെടിവെയ്പ്പും അന്വേഷിക്കാനാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് തീരുമാനം അറിയിച്ചത്.

മ്യാന്‍മറിലെ സൈനിക ഭരണകൂടം മാന്‍ഡലേയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ അതിക്രമത്തെ അമേരിക്കന്‍ സ്റ്റേറ്റ്് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. അടിച്ചമര്‍ത്തല്‍ നയങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായും മ്യാന്‍മര്‍ ജനതയുടെ ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി അമേരിക്ക നിലകൊള്ളുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിക്കുകയും ചെയ്തു. കാരണമില്ലാതെ തടവില്‍ വച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്നും മാദ്ധ്യമ പ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ആക്രമിക്കുന്നതും നിര്‍ത്തണമെന്നും അമേരിക്ക മ്യാന്‍മറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാന്‍ഡലേയില്‍ സൈനിക ഭരണകൂടം പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ അതിക്രമത്തില്‍ 150 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഏകപക്ഷീയമായ ആക്രമണമാണ് സുരക്ഷാ സേന നടത്തിയത്. സമാധാനക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള എല്ലാ അതിക്രമവും ചോദ്യം ചെയ്യപ്പെടണമെന്നും ബ്ലിങ്കന്‍ പറഞ്ഞു. ബര്‍മ്മയുടെ നിലവിലെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടെത്തിയാല്‍ നിരോധനം അടക്കം ആലോചിക്കേണ്ടി വരും.’ സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പായി പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here