പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: മാര്‍ച്ച് 10 ബുധനാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ സഹോദരങ്ങളായ ലൂയിസ് റൂയിസ് (21) ജെസ്സിക്ക റൂയിസ് (20) ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു . യാതൊരു പ്രകോപനവും ഇല്ലാതെയാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നു . സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര് കാറില്‍ വന്നിറങ്ങി മറു രണ്ടുപേരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും രണ്ടുപേരില്‍ ഒരാള്‍ കാറില്‍ നിന്നും തോക്കെടുത്ത് അഞ്ചുപേര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ സഹോദരനും സഹോദരിയും പേര് വെളിപ്പെടുത്താത്ത 40 വയസ്സുകാരനും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെടിയേറ്റ പതിനെട്ടു വയസ്സുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ കൂടെ ഉണ്ടായിരുന്ന അഞ്ചാമന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട സെഡാന്‍ കാറില്‍ വന്നിറങ്ങിയ രണ്ടുപേരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്

സംഭവത്തെ ക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 7133083600 നമ്പറിലോ 713 – 222 Tips ലോ വിളിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരങ്ങളുടെ സംസ്‌കാരചിലവുകള്‍ക്കായി കുടുംബം ഗോ ഫണ്ട് മി അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here