നോവ സ്കോഷിയ: ഹെബ്രോൻ ഫെല്ലോഷിപ്പ് നോവ സ്കോഷിയയുടെ ആഭിമുഖ്യത്തിൽ മാർച്ച് 13 വൈകിട്ട് 7 മുതൽ 8.30 വരെ കേപ്പ് ബ്രിട്ടനിലെ 75 പ്രിൻസ് സ്ട്രീറ്റ് സിഡ്നിയിൽ വെച്ച് എക്സാൾട്ട് മ്യൂസിക് നൈറ്റ് നടത്തപ്പെട്ടു. ബ്രദർ: അനുഗ്രഹ് ജിയോ നേതൃത്വം കൊടുത്ത ആത്മീയ സംഗീത രാവിൽ പാസ്റ്റർ ഡേവ് സാവ്ലെർ സുവിശേഷ സന്ദേശം പങ്കുവെച്ചു.പാസ്റ്റർ ചാർളി ജോസഫ് നേതൃത്വം നൽകി .
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെട്ട പ്രസ്തുത കൂട്ടായ്മ, കേപ്പ് ബ്രിട്ടൺ സർവ്വകലാശാലയിൽ പഠനത്തിനായ് വന്ന വിദ്യാർത്ഥി സമൂഹത്തിനും, സിഡ്നിയിലെ ജനങ്ങൾക്കും അനുഗ്രഹത്തിനു കാരണമായ് മാറി. അടുത്ത മീറ്റിംഗ് ഏപ്രിൽ മാസം 10ാം തിയതി നടക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.

Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...