ലോകപ്രശസ്ത അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ശൃംഖലയായ പാന്‍ഡാ എക്സ്പ്രസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത തന്നെ വിവസ്ത്രയാകുവാനും മറ്റൊരു സഹപ്രവര്‍ത്തകനെ ആലിംഗനം ചെയ്യുവാനും നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. കാലിഫോര്‍ണിയയിലെ സാന്റ് ക്ലാരിറ്റയിലെ പാന്‍ഡാ എക്സ്പ്രസില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2019ല്‍ നടന്ന സംഭവമാണ് യുവതി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2019ല്‍ പാന്‍ഡാ എക്സ്പ്രസ് തങ്ങളുടെ ജീവനക്കാര്‍ക്കായി സെല്‍ഫ് ഇംപ്രൂവ്മെന്റ്’ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഈ സെമിനാറില്‍ പങ്കെടുത്ത യുവതിയെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്നോടും കൂടെയുള്ള മറ്റൊരു സഹപ്രവര്‍ത്തകനോടും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ സെമിനാര്‍ നടത്തുന്നവര്‍ നിര്‍ബന്ധിച്ചു. ഇതേത്തുടര്‍ന്ന് വസ്ത്രം മാറ്റേണ്ടി വന്നു. എന്നാല്‍ സഹപ്രവര്‍ത്തകന്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വസ്ത്രം മാറ്റിയത്. ഇതേത്തുടര്‍ന്ന് സഹപ്രവര്‍ത്തകനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കാന്‍ വിവസ്ത്രയായി നില്‍ക്കുന്ന തന്നോട് ആവശ്യപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു.

അതേസമയം യുവതിയുടെ പരാതിയില്‍ പാന്‍ഡ ഗ്രൂപ്പ് അധികൃതര്‍ അനുകൂല നടപടികളെടുത്തിട്ടില്ല. ജീവനക്കാര്‍ക്കായി നടത്തുന്ന ഇത്തരം സെമിനാറുകളില്‍ കമ്പനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് പാന്‍ഡ ഗ്രൂപ്പ് പ്രതികരിച്ചു. അലൈവ് സെമിനാര്‍സ് ആന്റ് കോച്ചിംഗ് അക്കാദമിയാണ് യുവതി ആരോപിച്ച വിവാദ സെമിനാര്‍ കമ്പനിയില്‍ സംഘടിപ്പിച്ചത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here