മ്യാന്‍മറില്‍ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് 38 പ്രക്ഷോഭകര്‍. ലെയ്ങ്തയയില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്ന 22 പേരാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.  ചൈനീസ് ധനസഹായമുള്ള ഫാക്ടറികള്‍ക്ക് സമരക്കാര്‍ തീവച്ചതിന് പിന്നാലെയാണ് പോലീസുമായി ഏറ്റുമുട്ടലുണ്ടായത്. മറ്റിടങ്ങളിലായി 16 പേര്‍ മരിച്ചെന്ന് അസിസ്റ്റന്റ്സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ്(എഎപിപി) വ്യക്തമാക്കി.

ലെയ്ങ്തയയിലുള്ള വസ്ത്രനിര്‍മാണ ഫക്ടറികള്‍ക്കാണ് സമരക്കാര്‍ തീവച്ചത്. ചൈനയില്‍നിന്നുള്ള ഒരുപാട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും പലരും ആക്രമണത്തില്‍ കുടുങ്ങുകയും ചെയ്തുവെന്നും എംബസി പറയുന്നു. തുടര്‍ന്ന് ചൈനീസ് സ്വത്തുക്കള്‍ക്കും പൗരന്‍മാര്‍ക്കും സംരക്ഷണം നല്‍കാന്‍ പട്ടാള ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മ്യാന്‍മര്‍ സൈന്യത്തിന് ചൈന പിന്തുണ നല്‍കുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here