ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും എതിരെ ഭീഷണിയുമായി ഉത്തര കൊറിയ രംഗത്ത്. ഈ വര്‍ഷം ഇരു കൊറിയകള്‍ തമ്മില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന സമാധാന ചര്‍ച്ചകളും അതിര്‍ത്തിയിലെ സുഗമമായ വ്യാപാര നയങ്ങളും അടക്കം നിര്‍ത്തലാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് കിമ്മിന്റെ മുന്നറിയിപ്പ്. അമേരിക്കയുമായി സൗഹൃദബന്ധമുള്ള ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസവും പരിശീലനവും തുടങ്ങിയതാണ് കൊറിയകള്‍ക്കിടയില്‍ കല്ലുകടിയായിരിക്കുന്നത്.

അമേരിക്കയുടെ സൈനികപരമായ ഏതു നീക്കവും ദക്ഷിണ കൊറിയയുടെ വിനാശത്തിനാണ്. നല്ലൊരു ഉറക്കത്തില്‍ നിന്നും ഉണരാന്‍ പറ്റാത്ത വിധത്തിലുള്ള വിധിയാണ് അമേരിക്ക ദക്ഷിണ കൊറിയയ്ക്ക് സമ്മാനിക്കുന്നതെന്നാണ് കിം യോ ജോംഗിന്റെ ഭീഷണി. കിം ജോംഗ് ഉന്നിന്റെ സഹോദരിയും ഭരണത്തില്‍ സുപ്രധാന സ്ഥാനവുമുള്ള കിം യോ ജോംഗാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അടുത്ത നാലു വര്‍ഷം സ്വസ്ഥമായിരിക്കാന്‍ നല്ലത് ദക്ഷിണ കൊറിയ ബന്ധം ഉപേക്ഷിക്കലാണെന്നും കിം സഹോദരങ്ങള്‍ ബൈഡന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നതാണ് കിമ്മിനേയും സഹോദരിയേയും അസ്വസ്ഥമാക്കിയത്. ഒരാഴ്ചയായി അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിവരുന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ സമാപനത്തിലാണ് അമേരിക്കന്‍ അമേരിക്കന്‍ ഉന്നത പ്രതിനിധികള്‍ എത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here