ലോകത്തിന് പല തരത്തില്‍ ഭീഷണിയാണെന്ന് ചൈന തെളിയിച്ചു കഴിഞ്ഞുവെന്നും ഈ സാഹചര്യം എല്ലാ രാജ്യങ്ങളും മനസ്സിലാക്കണമെന്നും നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍റ്റന്‍ബര്‍ഗ്. ചൈനയുടെ അധീശത്വത്തിനെതിരെ ശക്തമായ സഖ്യമായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാറണമെന്നും ആഗോളതലത്തിലെ മുഖ്യശത്രു ചൈനയാണെന്നും നാറ്റോ മേധാവി ഓര്‍മ്മപ്പെടുത്തി.

പ്രതിരോധത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം തുക വിനിയോഗിക്കുന്ന രാജ്യം ചൈനയാണ്. ഏറ്റവും അത്യാധുനിക സൈനിക സംവിധാനങ്ങളാണ് ചൈനയ്ക്കുള്ളത്. നാറ്റോ മേഖലയിലെ സംയുക്തശക്തിയായി വടക്കന്‍ അമേരിക്കയോടും യൂറോപ്പിനോടും ചേര്‍ന്ന് പ്രതിരോധ വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നും ജെന്‍സ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനുകളുടെ പ്രതിരോധ വിദേശകാര്യ വിഭാഗത്തിന്റെ ഉന്നത തലയോഗത്തിലാണ് നാറ്റോ മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നാറ്റോയും അമേരിക്കയും യൂറോപും സംയുക്തമായി തീരുമാനിച്ചാല്‍ ചൈനയെ വിജയിക്കാനാകുമെന്നും ജെന്‍സ് വ്യക്തമാക്കി. ചൈന അപകടകാരിയാകുന്നത് എപ്പോഴും അന്താരാഷ്ട്ര നിയമങ്ങളെ തീര്‍ത്തും അവഗണിക്കുന്ന ശൈലികൊണ്ടാണ്. ഇതിനെതിരെ ജോ ബൈഡന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും നാറ്റോ മേധാവി പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here