മൂന്നു വയസ്സുകാരന്റെ കയ്യില്‍ നിന്ന് ലോഡ് ചെയ്ത തോക്ക് പൊട്ടി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൂസ്റ്റണിലെ വാട്ടര്‍ഫോര്‍ഡ് ഗ്രോവ് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ മുതിര്‍ന്ന് നാല് വ്യക്തികള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. പോലീസിനെ വിവരമറിയിക്കുന്നതിന് മുന്‍പ് വീട്ടുകാര്‍ വെടിയേറ്റ കുഞ്ഞിിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെടിവെപ്പ് സംബന്ധിച്ച് പോലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. വെടിവെച്ച തോക്ക് പോലീസ് കണ്ടെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here