ജോര്‍ജിയയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ കോവിഡ് വാക്‌സിന്‍ വിതരണം നിര്‍ത്തി വെച്ചു. വാക്‌സിന്‍ കുത്തിവെച്ച എട്ട് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്നാണ് വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചത്. ഇതോടെ അമേരിക്കയിലെ നാലാമത്തെ സ്ഥലത്താണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന്‍ ഉപയോഗം നിര്‍ത്തി വെക്കുന്നത്. കൊളറാഡോ, നോര്‍ത്ത് കരോലിന, അയോവ എന്നിവിടങ്ങളിലെ വിതരണമാണ് നേരത്തെ നിര്‍ത്തിവെച്ചത്.

അതേസമയം കനത്ത ചൂടിനെത്തുടര്‍ന്നാവാം വാക്‌സിന്‍ കുത്തിവെപ്പെടുത്ത എട്ട് പേര്‍ക്ക് അസ്വസ്ഥതകളുണ്ടായതെന്നും അത് വാക്‌സിന്റെ പാര്‍ശ്വഫലമായിരിക്കില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ ലഭിച്ച 435 പേരില്‍ 2% ല്‍ താഴെയാണ് പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ അത് വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here