ഗ്ലാസ് തകര്‍ത്ത് റെസ്റ്റോറന്റില്‍ മോഷണത്തിന് കയറിയ കള്ളന് ജോലി വാഗ്ദാനം ചെയ്ത് കടയുടമ.  ജോര്‍ജിയയിലെ അഗസ്റ്റയിലെ ഡയാബ്ലോസ് സൗത്ത് വെസ്റ്റ് ഗ്രില്‍ എന്ന റെസ്റ്റൊറെന്റിന്റെ ഉടമ കാള്‍ വാലസ് ആണ് തന്റെ റസ്‌റ്റോറന്റില്‍ മോഷണം നടത്തിയ യുവാവിന് ജോലി വാഗ്ദാനം ചെയ്തത്. രാവിലെ റസ്‌റ്റോറന്റിലെത്തിയപ്പോള്‍ ഗ്ലാസ്ുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഗ്ലാസുകള്‍ തകര്‍ക്കുന്നതിന്റേയും ബാഗുമായി സ്ഥലം വിടുന്നതിന്റേയും ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. വീഡിയോ കണ്ടപ്പോള്‍ ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീട് സഹതാപം തോന്നിയെന്ന് കാള്‍ വാലസ് പ്രതികരിച്ചു. കാരണം ആ ബാഗ് ശൂന്യമാണെന്ന് തനിക്കറിയമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാവാം അയാള്‍ മോഷണത്തിന് ശ്രമിച്ചതെന്ന് ചിന്തിച്ചപ്പോള്‍ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കാള്‍ വാലസ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് താന്‍ ജോലി നല്‍കാമെന്ന് വ്യക്തമാക്കി ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘പോലീസില്ല, ചോദ്യങ്ങളൊന്നുമില്ല. നിങ്ങളെ എങ്ങനെ സഹായിക്കാമെന്നും നിങ്ങള്‍ പോകുന്ന വഴി എങ്ങനെ ശരിയിലേക്ക് നയിക്കാമെന്നും നമുക്ക് സംസാരിക്കാ’മെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് ലഭിച്ചിട്ടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here