പി പി ചെറിയാന്‍ 

ലൂസിയാന: സെക്കന്റ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് ഏപ്രില്‍ 24 ശനിയാഴ്ച നടന്ന റണ്‍ ഓഫ് മത്സരത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ട്രോയ് കാര്‍ട്ടര്‍ക്ക് ഉജ്ജ്വല വിജയം. നിലവിലുള്ള അംഗം സെഡ്രിക്ക് റിച്ച്മോണ്ട് പ്രസിഡന്റ് ബൈഡന്റെ സീനിയര്‍ അഡ് വൈസറായി നിയമിതനായതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്ക് നടന്ന സ്പെഷല്‍ ഇലക്ഷനില്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ കേരണ്‍ കാര്‍ട്ടറെ പരാജയപ്പെടുത്തിയാണ് ട്രോയ് വന്‍ വിജയം നേടിയത്.

ശനിയാഴ്ച നടന്ന റണ്‍ ഓഫ് മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആരും തന്നെ യോഗ്യത നേടിയിരുന്നില്ല. നിലവിലുള്ള അംഗം റിച്ച്മോണ്ട് പിന്തുണ നല്‍കിയത്. ട്രോയ് കാര്‍ട്ടര്‍ക്കായിരുന്നു. പോള്‍ ചെയത വോട്ടിന്റെ 56 ശതമാനം ട്രോയ് നേടി. ന്യൂ ഓര്‍ലിയന്‍സ് ഉള്‍പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍ പോലും ട്രോയ്ക്ക് നേടാനായതാണ് വിജയം ഉറപ്പിച്ചത്. ട്രോയ് കാര്‍ട്ടറും, കേരണ്‍ കാര്‍ട്ടറും നിലവിലുള്ള ലൂസിയാന സ്റ്റേറ്റ് സെനറ്റ് അംഗങ്ങളാണ്.

കേരണ്‍ കാര്‍ട്ടറെ യു.എസ്. കോണ്‍ഗ്രസ് അംഗം അലക്സാന്‍ഡ്രിയ ഒക്കേഷ്യ- കോര്‍ട്ടസ്, മുന്‍ ജോര്‍ജിയ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി സ്റ്റേയ്സ് അബ്രഹാം എന്നിവര്‍ പിന്തുണച്ചിരുന്നുവെങ്കിലും വിജയിക്കാനായില്ല. കേരണിന്റെ പരാജയം ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് അംഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. യു.എസ്. ഹൗസില്‍ നേരിയ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഡമോക്രാറ്റിക് പാട്രിക്ക് കാര്‍ട്ടറുടെ വിജയത്തോടെ 435 ല്‍ 219 അംഗങ്ങളുടെ പിന്തുണയായി. ആകെ(435), റിപ്പബ്ലിക്കന്‍(212), ഒഴിവ് 4 സീറ്റ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here