
കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച് ആപ്പിളും രംഗത്ത്. ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആപ്പിളും രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇന്ത്യയ്ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കുമെന്ന് സിഇഒ ടിം കുക്ക് ട്വിറ്ററിിലൂടെ അറിയിച്ചു.
ആപ്പിള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ വെച്ച് തന്നെ വാക്സിന്‍ കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പിന്തുണ നല്‍കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും രംഗത്തെത്തിയിരുന്നു.
ഇന്ത്യയ്ക്ക് 135 കോടി രൂപയുടെ മെഡിക്കല്‍ സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഓക്‌സിജന്‍ പരിശോധന കിറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായമാണ് ഇന്ത്യയ്ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ ഗ്രാന്റും ഈ സഹായത്തില്‍ ഉള്‍പ്പെടും. ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പെയിനിലൂടെ നല്‍കിയ സഹായവും ഇതില്‍ ഉള്‍പ്പെടുന്നു. 900 ഗൂഗിളേഴ്‌സില്‍ നിന്നുമായി 3.7 കോടി രൂപയാണ് സമാഹരിച്ചത്. ഗീവ് ഇന്ത്യ, യൂണിസെഫ് എന്നിവയിലൂടെയാകും ഗൂഗിള്‍ ഇന്ത്യയില്‍ സഹായമെത്തിക്കുക.