ഭൂമിക്ക് ഭീഷണിയായി ചുറ്റും ബഹിരാകാശ മാലിന്യങ്ങള്‍ കറങ്ങുന്നതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഒരു സെന്റിമീറ്റര്‍ മുതല്‍ ഒരു മില്ലി മീറ്റര്‍ വരെ വലുപ്പമുള്ള 12.80 കോടി വസ്തുക്കളും, പത്ത് സെന്റിമീറ്റര്‍ വരെയുള്ള ഒമ്പത് ലക്ഷം വസ്തുക്കളും, അതിലും വലുപ്പമുള്ള 34,000 ലേറെ മനുഷ്യനിര്‍മിത വസ്തുക്കളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട് എന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കുകള്‍. മണിക്കൂറില്‍ 28,163 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നത്.

പത്ത് സെന്റിമീറ്റര്‍ വലുപ്പമുള്ള ഭാഗം ബഹിരാകാശത്തുവച്ച് പേടകത്തിലോ മറ്റോ ഇടിച്ചാല്‍ അതുണ്ടാക്കുന്ന ആഘാതം ഏഴ് കിലോഗ്രാം ടിഎന്‍ടിക്ക് സമമാണ്. ചൈനീസ് റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയില്‍ പതിക്കുന്നുവെന്ന വാര്‍ത്ത തീര്‍ത്ത പരിഭ്രാന്തിക്ക് ശേഷം ഇനി ഭൂമിയിലെത്താനുള്ളത് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള കാലാവധി കഴിഞ്ഞ ബാറ്ററിയാണ്. കാലാവധി കഴിഞ്ഞ 48 നിക്കല്‍ ഹൈഡ്രജന്‍ ബാറ്ററികള്‍ മാറ്റി പകരം 24 ലിഥിയം അയണ്‍ ബാറ്ററികളാണ് നാസ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏതാണ്ട് 265 മൈല്‍ ഉയരത്തില്‍ പുറന്തള്ളുന്ന ബാറ്ററികള്‍, വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ താാഴേക്ക് എത്തി എരിഞ്ഞുതീരുകയുള്ളൂ.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here