അമ്മയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍. 28 വയസുകാരനായ പുഷ്‌കര്‍ ശര്‍മ്മയാണ് 65 കാരിയായ അമ്മ സൊരാജ് ശര്‍മ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. മാതൃദിനത്തിന്റെ തലേ ദിവസമാണ് അതിദാരുണമായ കൊലപാതകം നടന്നത്. ജമൈക്കയിലെ വീട്ടിലാണ് യുവാവ് സ്വന്തം അമ്മയെ പീഡിപ്പിച്ച കൊലപ്പെടുത്തിയത്.

അമ്മയെ പുറകില്‍ നിന്നും ആക്രമിച്ച യുവാവ് ശ്വാസം മുട്ടിക്കുകയും മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അമ്മയുടെ മരണ ശേഷം ഇയാള്‍ സ്വയം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൊരാജ് ശര്‍മ്മയുടെ മകളാണ് അമ്മയെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം പ്രതി മാനസിക രോഗിയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും മാനസിക ബുദ്ധിമുട്ടുകള്‍ക്കുള്ള മരുന്നുകള്‍ ഇയാള്‍ കഴിച്ചിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here