കേരളത്തില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അമേരിക്കയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ആവശ്യമായ സഹായസഹകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ലോക കേരളസഭയുടേയും നോര്‍ക്കയുടേയും സംയുക്താഭിമുഖ്യത്തില്‍ വിവിധ യുഎസ് അസോസിയേഷന്‍ പ്രതിനിധികളുമായി വെബ് മീറ്റിംഗ് നടത്തി. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, അമേരിക്കയിലെ വിവിധ മമലയാളി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളും ചെയ്യാനുദ്ദേശിക്കുന്ന സഹായങ്ങളും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ സജഷന്‍സുമാണ് സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചത്.

മീറ്റിംഗില്‍ സംയുക്തമായി കേരളത്തെ സഹായിക്കാനുള്ള ഒരു അവസരമായിട്ടാണ് താനിതിനെ കാണുന്നതെന്ന് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അറിയിച്ചു. ഒരാഴ്ച മുന്‍പ് മാത്രമാണ് കേരളത്തിന്റെ ദയനീവാസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായതെന്നും വിവരമറിഞ്ഞയുടന്‍ ഫോമയും നന്മ, വേള്‍ഡ് മലയാളി കൗണ്‍സില്‍, തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ഇതിനായി ഫണ്ട് റെയ്‌സിംഗ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫോമയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 500 പള്‍സ് ഓക്‌സിമീറ്റേഴ്‌സ് കേരളത്തില്‍ എത്തിക്കും. ഫോമ കേരളത്തിനൊപ്പമുണ്ട്. ഒരു മില്യണ്‍ ഡോളര്‍ കേരളത്തിനായി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫോമ മുന്നോട്ടുപോകുകയാണെന്നും പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു. എകെഎംജി, കെഎച്ച്എന്‍എ,

എല്ലാ സംഘടനാ നേതാക്കളേയും വിളിച്ചു ചേര്‍ത്ത ഇത്തരമൊരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി പ്രതികരിച്ചു. കേരളത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ തീര്‍ച്ചയായും ഫൊക്കാന അവരോടൊപ്പം ഉണ്ടായിരിക്കുമെന്നും ജോര്‍ജി പറഞ്ഞു. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫൊക്കാന തീര്‍ച്ചയായും കൂടെയുണ്ടാകും. ആരോഗ്യമന്ത്രിയുമായി തങ്ങള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. നിലവില്‍ എന്താണ് ആവശ്യമെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫൊക്കാന കൂടെയുണ്ടാകുമെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു.

ഇതൊരു വലിയ ഉദ്യമത്തിന്റെ ഭാഗമാണെന്നും നനമുക്കൊരുമിച്ച് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അപഗ്രഥിക്കാനുള്ള സമയമാമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധി ഹരിനമ്പൂതിരി പറഞ്ഞു. എല്ലാ സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ മു്പ്പതോളം ഓക്‌സിജന്‍ കോണ്‍സന്റ്രേറ്ററുകള്‍ കേരളത്തില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളഡിന്റെ സമയത്ത് കേരളത്തിനായി വളരെയധികം സഹായങ്ങള്‍ ചെയ്യാനായി സാധിച്ചുവെന്നും  ഇത്തവണയും കേരളം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും കേരളാ ഗവണ്‍മെന്റിന് നല്‍കുമെന്ന് ഐപിസിഎന്‍എ പ്രതിനിധി ജീമോന്‍ ജോര്‍ജ് അറിയിച്ചു.

അല, കെയര്‍ ആന്‍ഡ് ഷെയര്‍ എന്നീ സംഘടനകള്‍ സംയുക്തമായി ചേര്‍ന്ന് കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന കേരളത്തെ സഹായിക്കുന്നതതിന് ഓക്‌സിജന്‍ സിലിണ്ടേര്‍സും എന്‍95 മാസ്‌കുകളും മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങളും സമാഹരിക്കുന്നതിനായി ഫണ്ട് റെയ്‌സിംഗ് നടത്തിയിരുന്നു. 104 കെ നാലു ദിവസം കൊ്ണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഈ തുകയുപയോഗിച്ചുള്ള ആദ്യത്തെ സഹായം തിങ്കളാഴ്ച കേരളത്തിലെത്തിക്കും. കേരളത്തിലെ ഡോക്ടേര്‍സിനോട് സംസാരിച്ച് നിലവില്‍ ഏറ്റവും അത്യാവശ്യമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഏതൊക്കെയാണെന്ന് സംസാരിച്ച് വ്യക്തത വരുത്തി അതനുസരിച്ചാവും സഹായം എത്തിക്കുകയെന്ന് അല പ്രസിഡന്റ് ഷിജി വ്യക്തമാക്കി.

അസോസിയേഷനുകളുടെ സഹകരണത്തോടെ നോര്‍ക്കയുടെ നേതൃത്വത്തില്‍ അടിയന്തരമായി പണം എത്തിക്കുന്നതാകും കൂടുതല്‍ ഫലപ്രദമെന്ന് ലോക കേരളാ സഭ മെമ്പര്‍ ഇഎം സ്റ്റീഫന്‍ മീറ്റിംഗില്‍ അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങി അയക്കുമ്പോള്‍ അത് സ്ഥലത്തെത്തുമ്പോഴേക്കും ചിലപ്പോള്‍ അത്യാവശ്യം കഴിഞ്ഞുപോയേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീറ്റിംഗില്‍ പങ്കെടുത്ത യുഎസിലെ വിവിധ സംഘടനകളുടെ പ്രതിനിധിികള്‍ക്ക് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ നന്ദി പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധഘട്ടത്തില്‍ കേരളാഗവണ്‍മെന്റിനൊപ്പം നിങ്ങളെല്ലാവരും ഉണ്ടെന്ന് അറിയുന്നത് വളരെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ഷിബു പിള്ള, അനുപമാ വെങ്കിടേശ്വരന്‍, അശോകന്‍ എന്നിവരാണ് മീറ്റിംഗ് ഹോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here