കോവിഡ് ഉത്ഭവം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോ ബൈഡന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ കോവിഡ് മഹാമാരി മനുഷ്യനിര്‍മ്മിതമെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് രംഗത്ത്. വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ഈ വിവരം ആപ്ലിക്കേഷനില്‍ നിന്ന് നീക്കം ചെയ്യില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. നേരത്തെ, കോവിഡുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.

കോവിഡ് മഹാമാരി മനുഷ്യനിര്‍മ്മിതമാണെന്ന് ഫെയ്‌സ്ബുക്ക് ഉറപ്പിച്ചു പറയുന്നത് ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോവിഡിന്റെ ഉത്ഭവത്തില്‍ വുഹാന്‍ ലാബിന്റെ സാധ്യതയടക്കം അന്വേഷണത്തിന് വിധേയമാക്കണമെന്ന് ജോ ബൈഡന്‍ ശക്തമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചൈനയെ പ്രതിക്കൂടട്ടിലാക്കുന്ന ഫെയ്‌സ്ബുക്കിന്റെ പ്രതികരണം. കോവിഡിന്റെ മാറി വരുന്ന വകഭേദങ്ങള്‍ക്കെതിരെ ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here