ബഹിരാകാശ രംഗത്ത് അമേരിക്കയെ കടത്തിവെട്ടാനൊരുങ്ങി റഷ്യ. ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുന്ന കാര്യത്തിലാണ് റഷ്യ അമേരിക്കയെ കടത്തിവെട്ടാനൊരുങ്ങുന്നത്. നടി യൂലിയ പെരെസില്‍ഡിനെയാണ് ബഹിരാകശത്ത് ഷൂട്ട് ചെയ്യുന്ന രംഗങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ക്ലിം ഷിപ്പെന്‍കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒക്ടോബര്‍ അഞ്ചിന് യൂലിയയും ക്ലിം ഷിപ്പെന്‍കോയും അടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും.

അതേസമയം ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത് അമേരിക്കയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് നായ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹോളിവുഡ് ആക്ഷന്‍ സൂപ്പര്‍താരം ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഡഗ് ലിമാന്‍ ആയിരിക്കും ചിത്രത്തിന്റെ സംവിധായകന്‍.  ടോം ക്രൂസിന് രണ്ട് വര്‍ഷത്തോളം നീണ്ട പരിശീലനം നല്‍കുമെന്നും ഇതിന് ശേഷമാകും ചിത്രീകരണം നടക്കുക എന്നുമായിരുന്നു ലഭ്യമായ വിവരം.

എന്നാലിപ്പോള്‍ അമേരിക്കയ്ക്ക് മുന്‍പ് ഈ ദൗത്യം നിര്‍വഹിക്കാനൊരുങ്ങുകയാണ് റഷ്യ. നാസയുടെ സിനിമാ പ്രഖ്യാപനത്തിന് പിന്നാലെ 2020 സെപ്റ്റംബറില്‍ തന്നെ റഷ്യയും തങ്ങളുടെ സിനിമ സംബന്ധിച്ച് പ്ലാന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ‘ദ കോള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പദ്ധതികള്‍ തീര്‍ത്തും രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഡോക്ടറുടെ വേഷമാണ് 36കാരിയായ യൂലിയ ചെയ്യുന്നതെന്നാണ് റഷ്യന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്



LEAVE A REPLY

Please enter your comment!
Please enter your name here