ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ കോട്ടയം സ്വദേശികളുടെജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍തുടര്‍ച്ചയായി ഈ വര്‍ഷവും കോട്ടയം ആര്‍പ്പുക്കരയില്‍ പി. യു. തോമസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന നവജീവന്‍ ട്രസ്റ്റിന് ധനസഹായം നല്‍കുകയുണ്ടായി. കോട്ടയം അസോസിയേഷന്റെ കേരളത്തിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുന്‍ പ്രസിഡണ്ട് ഇട്ടിക്കുഞ്ഞ് എബ്രഹാം, മുന്‍ ഭാരവാഹിയായ കുര്യാക്കോസ് എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് പി. യു. തോമസിന് ധനസഹായം കൈമാറിയത്.

രണ്ടു പതിറ്റാണ്ടുകളായി ചാരിറ്റി പ്രവര്‍ത്തനം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ അമേരിക്കയിലും കേരളത്തിലും തുടര്‍ച്ചയായി നടത്തി വരുന്നു. ഭവനരഹിതരായ നിര്‍ധനര്‍ക്കു വേണ്ടി കേരളത്തില്‍ കോട്ടയം അസോസിയേഷന്‍ നടത്തി വരുന്ന ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ അനേകം പേര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയുണ്ടായി.

20202021 ചാരിറ്റിയുടെ ഭാഗമായി കാത്തലിക് ചാരിറ്റി ഫുഡ് ഡ്രൈവ്, 2018 മുതല്‍ എല്ലാ വര്‍ഷവും നോറിസ് ടൗണ്‍പെന്‍സില്‍വാനിയായിലുള്ള സിസ്റേഴ്സ് ഓഫ് ചാരിറ്റി താങ്ക്സ്ഗിവിങ് ഡിന്നര്‍ എന്നീ പ്രോഗ്രാമുകളില്‍ ധനസഹായം നല്‍കുവാനും വോളണ്ടറി പ്രവര്‍ത്തനങ്ങളില്‍ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കാളികളാകുകയും ചെയ്തു വരുന്നു. സാറാ ഐപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം അസോസിയേഷന്‍ വിമന്‍സ് ഫോറവും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു.

കോട്ടയം അസോസിയേഷന്‍ ഭാരവാഹികളായി ജോബി ജോര്‍ജ് (പ്രസിഡന്റ്), ജെയിംസ് അന്ത്രയോസ് (വൈസ് പ്രസിഡണ്ട്), സാജന്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ജോണ്‍ പി വര്‍ക്കി (ട്രഷറര്‍), ജീമോന്‍ ജോര്‍ജ്(ചാരിറ്റി കോര്‍ഡിനേറ്റര്‍), ജോസഫ് മാണി, കുര്യന്‍ രാജന്‍, ബെന്നി കൊട്ടാരത്തില്‍, സാബു ജേക്കബ്, എബ്രഹാം ജോസഫ്, മാത്യു ഐപ്പ്, സണ്ണി കിഴക്കേമുറി, ജോണ്‍ മാത്യു, മാത്യു പാറക്കല്‍, വറുഗീസ് വറുഗീസ്, ജേക്കബ് തോമസ്, രാജു കുരുവിള, സാബു പാമ്പാടി, സരിന്‍ ചെറിയാന്‍ കുരുവിള, വര്‍ക്കി പൈലോ എന്നിവര്‍പ്രവര്‍ത്തിച്ചുവരുന്നു. സാബു ജേക്കബ് (പി.ആര്‍.ഒ, കോട്ടയം അസോസിയേഷന്‍) പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here