
ഹമാസിനെതിരായ നയം പുനപ്പരിശോധിക്കണമെന്ന് പലസ്തീന്‍- അമേരിക്കന്‍ ക്രൈസ്തവര്‍. ഹമാസ് ഭീകര സംഘമല്ലെന്നും സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടി പലസ്തീന്‍ ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ പീസ് (പിസിഎപി) പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സംഘടന കത്തയച്ചിട്ടുണ്ട്.
മെയ് 25ന് റാമല്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബ്ലിങ്കന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പിസിഎപി കത്തയച്ചത്. ഹമാസിനോടുള്ള നയം പുനര്‍വിചിന്തനം ചെയ്യണമെന്നും ഹമാസും അവരുടെ സ്ഥാനാര്‍ത്ഥികളും കിഴക്കന്‍ ജറുസലേമിലെ വോട്ടര്‍മാരും ഉള്‍പ്പെടെയുള്ള ഫലസ്തീനികള്‍ക്ക് ന്യായമായതും സുതാര്യവുമായ തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കണമെന്നും ബൈഡന്‍ ഭരണകൂടത്തോട് പിസിഎപി ആവശ്യപ്പെട്ടു.