ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ദുര്‍ഭരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന് പൗരത്വം നല്‍കി അമേരിക്ക. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെത്തിയ ചെന്‍ ഗുവാങ്‌ചെംഗ് എന്ന അന്ധനായ മനുഷ്യനാണ് അമേരിക്ക പൗരത്വം നല്‍കിയത്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിര്‍ബന്ധിത നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ഏറെ പീഡനങ്ങളേല്‍ക്കേണ്ടി വന്ന വ്യക്തിയാണ് ചെന്‍.

ഒരു കുട്ടി മാത്രം മതി എന്ന നിലപാട് ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമായി ഗര്‍ഭിണികളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ചെന്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ 2005 ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. പിന്നീട് ജയിലിലടക്കുകയും വീണ്ടും വീട്ടു തടങ്കലിലാക്കുകയും ചെയ്തു.

പീഡനങ്ങള്‍ പതിവായതോടെ ചെനും കുടുംബവും ബെയ്ജിംഗിലെ അമേരിക്കന്‍ എംബസിയുടെ സഹായത്തോടെ 2012 ല്‍ അമേരിക്കയില്‍ എത്തി. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ചെനിന് അമേരിക്കന്‍ പൗരത്വം ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here