ചന്ദ്രനില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ തുടങ്ങുമെന്ന് വിര്‍ജിന്‍ ഗാലക്ടിക്ക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ബ്രാന്‍സന്റെ പ്രഖ്യാപനം. വിനോദ സഞ്ചാരികള്‍ക്കായി ചന്ദ്രനിലൊരു ഹോട്ടല്‍ എന്നത് തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് പറഞ്ഞ ബ്രാന്‍സണ്‍ ഒരുപക്ഷേ ഈ പ്രൊജക്ട് നടപ്പിലാക്കുക തന്റെ മക്കളായിരിക്കാമെന്നും പറഞ്ഞു.

ഞായറാഴ്ചയാണു മറ്റ് അഞ്ച് പേര്‍ക്കൊപ്പം വിര്‍ജിന്‍ ഗാലറ്റിക്കിന്റെ വി.എസ്.എസ്. യൂണിറ്റി പേടകത്തില്‍ ബ്രാന്‍സണും സംഘവും ബഹിരാകാശം കണ്ട് മടങ്ങിയത്. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്പേസ് ഏജന്‍സിയെന്ന ബഹുമതി വിര്‍ജിന്‍ ഗാലക്റ്റിക് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജ ശിരിഷ ബാദ്ലയും ഇവരുടെ യാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയിരുന്നു ആദ്യം ബഹിരാകാശ യാത്ര പ്രഖ്യാപിച്ചിരുന്നെങ്കിലും ബ്രാന്‍സണ്‍ ആദ്യം ബഹിരാകാശത്ത് എത്തുകയായിരുന്നു. സേപ്‌സ് ടൂര്‍ സാധ്യതകള്‍ പഠിക്കുന്നതിന്റെ ഭാഗമായി കൂടെയാണ് ഈ യാത്ര. വിനോദ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ബ്രാന്‍സണ്‍ന്റെ ഉടമസ്ഥതയില്‍ ഉള്ള വെര്‍ജിന്‍ ഗാലക്റ്റിക്ക് വികസിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here