കിടപ്പു മുറിയിലെ കട്ടിലിനടിയില്‍ കണ്ടെത്തിയത് 18 പാമ്പുകളെ. ജോര്‍ജിയയിലെ മാക്, ട്രിഷ് വില്‍ഷര്‍ എന്നീ ദമ്പതികളുടെ കിടപ്പുമുറിയിലാണ് പാമ്പുകളെ കണ്ടെത്തിയത്. ട്രിഷ് വില്‍ഷറാണ് ആദ്യം മുറിയിലെ തറയിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. പിന്നാലെ മറ്റൊരു പാമ്പിനെക്കൂടി മുറിയില്‍ കണ്ടതോടെ യുവതി ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു.

മാക്‌സ് വന്ന് മുറി പരിശോധിച്ചതോടെ ഇരുവരും ഞെട്ടിപ്പോവുകയായിരുന്നു. കട്ടിലിനടിയില്‍ പതിനെട്ടോളം പാമ്പുകളെയാണ് കണ്ടത്. ഇരുവരും ആദ്യം ഭയന്നുപോയെങ്കിലും പിന്നീട് ഇവ വിഷമില്ലാത്തയിനം ഗാര്‍ട്ടര്‍ പാമ്പുകളാണെന്ന് മനസ്സിലാവുകയായിരുന്നു. ഇതിനുശേഷം പാമ്പുകളെ ലിനന്‍ ബാഗിലാക്കി ആളൊഴിഞ്ഞ് പ്രദേശത്ത് കൊണ്ടുപോയി തുറന്നുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here