അഫ്ഗാനില്‍ താലിബാന്‍ വീണ്ടും പിടി മുറുക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അഫ്ഗാന്‍ പൗരന്മാരെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി അമേരിക്ക. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ ക്യാമ്പ് ചെയ്തിരുന്ന സമയത്ത് ഭീകരരെക്കുറിച്ചും അവരുടെ കേന്ദ്രങ്ങളെക്കുറിച്ചും നേതാക്കന്മാരെക്കുറിച്ചും തദ്ദേശീയരായ പലരും രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനാണ് താലിബാന്റെ ഉദ്ദേശം.

ഈ സാഹചര്യത്തിലാണ് സൈന്യത്തിന് വിവരങ്ങള്‍ കൈമാറി സഹായിച്ചവരെ സംരക്ഷിക്കുമെന്ന് അമേരിക്ക ഉറപ്പു നല്‍കിയിരിക്കുന്നത്. എന്തുവിലകൊടുത്തും ഇവരെ സംരക്ഷിക്കാനാണ് അമേരിക്കയുടെ നീക്കം. എല്ലാവരേയും അഫ്ഗാന് പുറത്തെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരക്കാര്‍ക്കായി അമേരിക്ക പ്രത്യേക വിസ നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here