അഫ്ഗാനില്‍ നിന്നുള്ള അവസാന സൈനികനേയും ആഗസ്റ്റ് മാസത്തോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനമായിട്ടില്ലെന്ന് ജോ ബൈഡന്‍. നിലവില്‍ സൈനിക പിന്മാറ്റം അറുപത് ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. അഫ്ഗാനില്‍ സൈന്യത്തിന് നേതൃത്വം നല്‍കിയിരുന്ന ജനറല്‍ സ്‌കോട് മില്ലര്‍ തന്റെ സൈനിക വ്യൂഹത്തിന്റെ ചുമതല ഒഴിഞ്ഞശേഷം കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് മടങ്ങിയിരുന്നു.

2500 ഓളം യുഎസ് സൈനികരേയും 7500 ഓളം നാറ്റോ സൈനികരേയുമാണ് അഫ്ഗാനില്‍ വിന്യസിച്ചിരുന്നത്. നീണ്ട 20 വര്‍ഷത്തിനു ശേഷം കഴിഞ്ഞ മെയ് മാസം മുതലാണ് അമേരിക്ക സൈനികരെ തിരികെ വിളിച്ചു തുടങ്ങിയത്. അഫ്ഗാന്‍ അവരുടേതായ രീതിയിലാണ് ഇനി ഭരണം നടത്തേണ്ടതെന്നും രാജ്യത്തെ സുരക്ഷ അവരുടെ ബാദ്ധ്യതയാണെന്നും കഴിഞ്ഞ ദിവസം ജോ ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ സവിശേഷമായ സാഹചര്യം നേരിടുന്ന ചിലരെ സഹായിക്കാന്‍ തങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.

അതേസമയം അഫ്ഗാനില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള നീക്കം തെറ്റായ തീരുമാനമാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു. അഫ്ഗാനിലെ ജനങ്ങള്‍ താലിബാന്റെ ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും ജോര്‍ജ് ബുഷ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here