ലോകത്ത് ഏറ്റവും സ്വാദിഷ്ടമായ ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്നത് ന്യൂയോര്‍ക്കിലാണെന്ന് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ബ്ലൂംബെര്‍ഗ് ബിസിനസ്സ് പോര്‍ട്ടല്‍. ഈ ട്വീറ്റാണ് ഇപ്പോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഭക്ഷണം ന്യൂയോര്‍ക്ക് സിറ്റിയിലാണ്’ എന്നായിരുന്നു ട്വീറ്റ്.

ലണ്ടനിലേക്കാള്‍ ഏറ്റവും നല്ല ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്നത് ന്യൂയോര്‍ക്കിലാണെന്നോ അല്ലങ്കില്‍, ലോകത്തെ ഏറ്റവും നല്ല ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ന്യൂയോര്‍ക്ക് സിറ്റിയും ഉള്‍പ്പെടുന്നു എന്നോ ആണ് ട്വീറ്റ് കൊണ്ട് ഉദ്ദേശിച്ചതെങ്കിലും ട്വീറ്റിനൊപ്പം ലിങ്ക് ചെയ്ത വാര്‍ത്തയാണ് വിവാദമായത്. ‘ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ ലണ്ടനിലേക്കാള്‍, എന്തിനേറെ പറയുന്നു, ന്യൂ ഡല്‍ഹിയില്‍ ലഭിക്കുന്നതിലും നല്ല ഇന്ത്യന്‍ ഭക്ഷണമാണ് ലഭിക്കുന്നത്’ എന്ന വാചകമാണ് ഇന്ത്യന്‍ ഭക്ഷണ പ്രേമികള്‍ എതിര്‍ത്തത്.

ഭക്ഷണ വൈവിദ്ധ്യങ്ങള്‍ക്ക് പേരുകേട്ട രാജ്യമായ ഇന്ത്യയെ അപമാനിക്കുന്നതാണ് ഏറ്റവും സ്വാദിഷ്ടമായ ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്നത് ന്യൂയോര്‍ക്കിലാണെന്ന ട്വീറ്റെന്നാണ് ഇന്ത്യന്‍ ഭക്ഷണ പ്രേമികളുടേയും ഇന്ത്യക്കാരുടേയും വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here