2030 ഓടെ ഭൂമിയില്‍ പലയിടങ്ങളിലും വന്‍ പ്രളയങ്ങളുണ്ടാകുമെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയില്‍ ഭൂമിയില്‍ പലയിടങ്ങളിലും തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്രനിരപ്പ് വലിയതോതില്‍ ഉയരുകയും, തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വേലിയേറ്റങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് വലിയ അപകടം സൃഷ്ടിക്കുമെന്നാണ് ഗവേഷകരുടെ പ്രവചനം. ചന്ദ്രന്റെയും ഭൂമിയുടെയും സൂര്യന്റെയും സ്ഥാനങ്ങളെ ആശ്രയിച്ച് ചിലപ്പോള്‍ ഒരു മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ക്ലസ്റ്ററുകളില്‍ പ്രളയം ഉണ്ടാകുമെന്നും, ചിലപ്പോള്‍ മാസത്തില്‍ 15 തവണവരെ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ഈ ദുരന്ത സാധ്യത നേരിടാന്‍ തയ്യാറെടുപ്പ് അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫില്‍ തോംസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here