അമേരിക്കയില്‍ ഡെല്‍റ്റ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി വൈറ്റ്ഹൗസ്. കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ആശങ്കയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം വാക്‌സിന്‍ സ്വീകരിക്കാന്‍ ഇപ്പോഴും ആളുകള്‍ വിമുഖത കാണിക്കുന്നതില്‍ ആരോഗ്യ വിഭാഗം ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് മരണപ്പെടുന്നവരില്‍ കൂടുതലും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങളും തെറ്റിദ്ധാരണകളുമാണ് പലരേയും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നത്.

വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here