ഏതാണ്ട് മൂന്നര മില്യണ്‍ ഏഷ്യന്‍ അമേരിക്കന്‍ ഇന്ത്യന്‍സ് ഇന്നു അമേരിക്കയില്‍ ജീവിക്കുന്നു. ഇതു അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ ഒരു ശെധമാനത്തില്‍ കൂടുതലാണ്. ഇതില്‍ എത്രപേര്ക്ക് വോട്ടവകാശം ഉണ്ടെന്നും എത്രപേര്‍ വോട്ട് ചെയ്യും എന്നും അറിഞ്ഞുകൂടാ.

ഇപ്പോള്‍ അമേരിക്കയില്‍ തിരഞ്ഞെടുപ്പു സമയം ആണല്ലോ. നമ്മള്‍ അമേരിക്കയില്‍ കുടിഏറി പാര്‍ത്തിട്ടുള്ള ഇന്ത്യക്കാര്‍ ഇവിടുത്തെ രാഷ്ട്രീയവും ശ്രദ്ധിക്കുന്നതു നല്ലതാണ്. അമേരിക്കയില്‍ പ്രധാനമായി രണ്ടു പൊളിറ്റിക്കല്‍ പാര്‍ട്ടികളെ ഉള്ളു റിപ്പബ്ലിക്കന്‍സ് പിന്നെ ടെമോക്രാട്ട്‌സ്.

ഇന്ത്യന്‍ വംശജര്‍ രാഷ്ട്രീയത്തില്‍ ഉന്നത നിലയില്‍ എത്തിയിട്ടുള്ള രണ്ടു വൈക്തികള്‍ ബോബി ജിണ്ടാല്‍ ലൂസിയാന ഗൊവെര്‍നരും കൂടാതെ നിക്കി ഹൈലി സൌത്ത് കരോലിന ഭരണാധികാരിയും . ഇവര്‍ രണ്ടുപേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിഇല്‍ നിന്നും ഉയര്‍ന്നു വന്നവര്‍ ആണ്. നമ്മുടെ വളര്‍ന്നു വരുന്ന തലമുറ കൂടുതലായി ഈ രാജ്യത്തെ ഭരണ സംവിധാനഗളില്‍ ശ്രദ്ധിക്കണം .
വളരെ കുറച്ചു ഇന്ത്യന്‍ അമേരിക്കക്കാര്‍ മാത്രമേ ഇവിടെ സാമ്പത്തിക സഹായം തേടി സര്ക്കാരിനെ സമീപിക്കാറു ള്ളൂ, എല്ലാവരും തന്നെ ജോലി ചെയ്തു ഉപ ജീവന മാര്‍ഗം തേടുന്നവര്‍ ആണ്.

നാല്‍പ്പതു ശതമാനത്തില്‍ കൂടുതല്‍ ഹോട്ടല്, ഗ്യാസ് സ്റ്റേഷന് ഉടമകള്‍ ഇന്ത്യന്‍ വംശജര്‍ .കൂടാതെ, മെഡിക്കല്‍ , കമ്പ്യൂട്ടര്, മറ്റു വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്ത്യന്‍സ് അനവധി
.

ഏഷ്യന്‍ ഇന്ത്യന്‍ അമേരിക്കന്‍സ് സാമ്പത്തിക തുണ തേടി ഏജന്‍സികളെ സമീപിക്കുന്നില്ല, എങ്കില്‍ത്തന്നെയും സാമൂഹികസഹായ പദ്ധതികളെ എതുര്‍ക്കണം എന്ന് അര്‍ഥം ഇല്ല. ഈ സഹായ സംബ്രധായം ഉത്തരവാദിത്വത്തോടെ,, ഏതു പാര്‍ട്ടി നേരിടുന്നതെന്ന് നാം നോക്കണം.

നമ്മള്‍ നികുതി കൊടുക്കണം. എന്നാല്‍ ഒരു പ രിധിക്കപ്പുറം ആകുവാന്‍ പാടില്ല.കൂടാതെ, ഈ പിരിക്കുന്ന കരം എത്ര ആയിരിക്കണം എന്നും, എവിടെ എങ്ങനെ ചിലവഴിക്കുന്നു എന്നും ശ്രദ്ധിക്കണം., സുരക്ഷ, വിദ്യാഭ്യാസം, ജോലിസാധ്യധകള്‍. കൂടാതെ മറ്റു വ്യവഹാര സാദ്ധ്യതകള്‍, ഇതെല്ലാം എല്ലാവരെയും പോലെ നമുക്കും അവശ്യമാണ്.

അമേരിക്കയുടെ വിദേശകാര്യ നിലപാടും നാം കുറെ ഒക്കെ ശ്രദ്ധിക്കണം .നമ്മുടെ ജന്മ നാട് ഒരിക്കലും മറന്നുകൂടാ.
സാമ്പത്തിക സഗായം ഒന്നും, ഇന്ത്യക്ക് ഇന്നു ആവശ്യമില്ല. എന്നാല്‍ ,,ന്യായ രീതിയില്‍ ഉള്ള വാണിജ്യ സൌകര്യയം. ആരും ആരേയും മുതലെടുക്കാതെ ഉള്ളത്. ഇതിനുവേണ്ടി വാദിക്കുന്ന സ്ഥാനാര്ത്ഥി ആരെന്നു നോക്കുക.

നിയമാനുസൃതമായ, അമേരിക്കയിലേക്കുള്ള കുടിയേറ്റം അതും ആവശ്യമാണ്. പലേതരം വിസകളില്‍ ഒരുപാടു ഇന്ത്യക്കാര്‍ വരുന്നു. ഇതുകൊണ്ട് എല്ലാവര്‍ക്കും ഗുണമേ ഉള്ളു. നിയമവിരുദ്ധമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കരുത്

ദേശീയ സുരക്ഷിത, അമേരിക്കയും ഇന്ത്യഉം നേരുടുന്ന ശത്രു ഒന്നാണ്. മത തീവ്രവാദികളുടെ ഭീഷണി. ഇതില്‍ രണ്ടു രാഷ്ട്രഗളും സഗകരിച്ചു പ്രവര്ത്തിക്കുന്നു, എന്നാല്‍ ഈ ഭീഷണി ദേശാന്തരമായി നേരിടേണ്ടി ഇരിക്കുന്നു ഇതിനെ ആര് കൂടുതല്‍ തുണയ്ക്കുക എന്നും നോക്കുക.

നാം ഏഷ്യന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ മറ്റു മുന്‍വിധികള്‍ എല്ലാം മാറ്റി വൈച്ചിട്ടു ഒരു തുറന്ന മനസോടെ ഈ വരുന്ന തിരഞ്ഞെടുപ്പിനെ കാണുക എന്നിട്ട് സമ്മതിദാനം ആര്‍ക്കു തന്നെയായാലും നല്‍കുക .

LEAVE A REPLY

Please enter your comment!
Please enter your name here