ജീമോന്‍ റാന്നി

ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സ് വനിതാ വിഭാഗം ഡോണിംഗ്‌ടൌനിലുള്ള ബ്രാഡ്‌ഫോര്‍ഡ് ഹൈഡ്‌സ് എലിമെന്ററി സ്‌കൂളില്‍ 2021 – 2022 അധ്യയനവര്‍ഷത്തേക്കുള്ള പഠനോപകരണങ്ങള്‍ വിതരണം നടത്തി. അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങള്‍ നല്‍കുന്നതിനായി വനിതാവിഭാഗം ചെയര്‍പേഴ്‌സണ്‍ ടാനിയ സ്‌കറിയ, അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം സെക്രട്ടറി മില്ലി ഫിലിപ്പ്, അനില ചോപ്പിന്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇല്ലാന ഷൈപ്പിന് കൈമാറി.

സ്‌കൂള്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ഡബ്ബ് റൂണി, പ്രൊവിന്‍സ് ചെയര്‍മാന്‍ സന്തോഷ് എബ്രഹാം, പ്രൊവിന്‍സ് ട്രെഷറര്‍ റെനി ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വിമന്‍സ് ഫോറം തുടര്‍ന്നും മാതൃകാപരമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്ന് ടാനിയ അറിയിച്ചു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ട ബാല്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെ ജീവിക്കുന്ന അനേകം കുട്ടികളെ തന്റെ അധ്യാപനവൃത്തിയില്‍ അമേരിക്കയില്‍ കണ്ടത് തന്നെ വളരെയധികം സങ്കടപെടുത്തിയാതായി മില്ലി ഫിലിപ് പറഞ്ഞു.

ബ്രാഡ്‌ഫോര്‍ഡ് ഹൈഡ്‌സ് എലിമെന്ററി സ്‌കൂളിലെ സഹഅധ്യാപികയായി മികച്ച സേവനം ചെയ്യുന്ന ഒരു വനിതാരത്‌നം ആണ് മില്ലിഫിലിപ്പ് എന്ന് പ്രിന്‍സിപ്പല്‍ തന്റെ നന്ദിപ്രകാശനത്തില്‍ കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് മലയാളീ കൌണ്‍സില്‍ കുടുംബത്തോട് സ്‌കൂള്‍ അധികൃതര്‍ നന്ദിഅറിയിച്ചു. 2022 ജനുവരിയില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഫാമിലി ബാങ്കെറ്റിനോടനുബന്ധിച്ചു 15000 ഡോളറിന്റെ ചാരിറ്റി പ്രൊജക്റ്റ് ആണ് കമ്മിറ്റി ആയി നടപ്പാക്കുവാന്‍ തീരുമാനിച്ചതെന്ന് പ്രൊവിന്‍സ് ട്രെഷറര്‍ റെനി ജോസഫ് അറിയിച്ചു.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറി സിജു ജോണിനെ സമീപിക്കാവുന്നതാണ് .


കൂടുതല്‍ വിവരങ്ങള്‍ക്ക്,

സന്തോഷ് എബ്രഹാം (ചെയര്‍മാന്‍) – 215-605-6914

സിനു നായര്‍ (പ്രസിഡണ്ട്)

സിജു ജോണ്‍ (സെക്രട്ടറി) – 267 496 2080

റെനി ജോസഫ് (ട്രഷറര്‍) – 215-498-6090

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here