കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യു എസ് നാവിക സേനാ മേധാവി അഡ്മിറല്‍ മൈക്ക് ഗില്‍ഡെ. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് സ്വന്തം പ്രാണന്‍ നല്‍കിയ അവരുടെ പോരാട്ട വീര്യം എക്കാലത്തും സ്മരിക്കപ്പെടുമെന്ന് ഗില്‍ഡ ട്വീറ്റ് ചെയ്തു.

സൈനികര്‍ പ്രകടിപ്പിച്ച ധൈര്യവും നിസ്വാര്‍ത്ഥതയും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്നും അനുഷോചനക്കുറിപ്പില്‍ മൈക്ക് ഗില്‍ഡെ പറഞ്ഞു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ത്യജിച്ച സൈനികര്‍ വീരന്മാരാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തിരുന്നു. സൈനികരുടെ മരണത്തിന് കാരണക്കാരായവരെ വേട്ടയാടുക തന്നെ ചെയ്യുമെന്നും പകരം ചോദിക്കുമെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ വികാരഭരിതനായും രോഷത്തോടെയും പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here