അമേരിക്കയുടെ പതിമൂന്ന് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ കാബൂള്‍ സ്‌ഫോടനത്തെ അപലപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ത്യജിച്ച സൈനികര്‍ വീരന്മാരാണെന്ന് കമലാ ഹാരിസ് ട്വീറ്റ് ചെയ്തു. ‘നഷ്ടപ്പെട്ട അമേരിക്കക്കാര്‍ക്ക് വേണ്ടി ഡഗ്ലസ് എംഹോംഫും ഞാനും ദുഖിക്കുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അമേരിക്കക്കാര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിരവധി അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ ഞങ്ങള്‍ ദുഖിക്കുന്നു’ എന്നും കമല ഹാരിസ് ട്വീറ്റ് ചെയ്തു.

അതേസമയം സ്‌ഫോടനത്തിന് കാരണക്കാരായവരോട് ക്ഷമിക്കില്ലെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയുടെ പതിമൂന്ന് സൈനികരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ‘ഇത് ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇത് ഞങ്ങള്‍ ക്ഷമിക്കുകയുമില്ല. ഇത് ചെയ്തവരെ ഞങ്ങള്‍ വേട്ടയാടുക തന്നെ ചെയ്യും. പകരം ചോദിക്കുമെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ വികാരഭരിതനായും രോഷത്തോടെയും ബൈഡന്‍ പറഞ്ഞു. കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 30 വൈകിട്ട് വരെ അമേരിക്കന്‍ പതാക പകുതി താഴ്ത്തണമെന്നും ജോ ബൈഡന്‍ ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here