അഫ്ഗാനില്‍ നിന്നും സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിച്ചുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കാബൂളിലുള്ള നയതന്ത്ര സാന്നിദ്ധ്യം അവസാനിപ്പിച്ചതായും ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം ഐക്യരാഷ്ട്ര സംഘടന വഴിയും സ്വതന്ത്ര എന്‍ജിഒ വഴിയും അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരുമെന്നും അത്തരം ശ്രമങ്ങളെ താലിബാന്‍ തടസ്സപ്പെടുത്തില്ലെന്ന് കരുതുന്നതായും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

അഫ്ഗാനില്‍ സഹായപദ്ധതികള്‍ തുടരും. അഫ്ഗാനില്‍ കുടുങ്ങിയ എല്ലാ അമേരിക്കന്‍ പൗരന്മാരേയും രക്ഷപെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നത്. എല്ലാ അഫ്ഗാന്‍ പൗരന്മാരേയും രാജ്യത്തേയ്ക്ക് ക്ഷണിക്കുന്നതായും ആന്റണി ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ അഫ്ഗാനിസ്താന്‍ പൗരന്മാര്‍ക്കും നന്മ ആശംസിക്കുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here