പതിനാല് വര്‍ഷമായി തമ്മില്‍ കാണാതിരുന്ന അമ്മയേയും മകളേയും വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ ഫെയ്‌സ്ബുക്ക് കാരണമായി. അമേരിക്കയിലെ ടെക്‌സാസിലാണ് ഹൃദ്യമായ ഈ കൂടിക്കാഴ്ച നടന്നത്. ജാക്വലിന്‍ ഹെര്‍ണാണ്ടസ് എന്ന 19 കാരിയാണ് നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വെന്‍സസ് സള്‍ഗാഡോ എന്ന തന്റെ അമ്മയ്ക്കരികിലെത്തിയത്.

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാക്വലിന് ആറ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ കുട്ടിയുമായി വീടുവിട്ടുപോവുകയായിരുന്നു. എവിടേക്കാണ് കുട്ടിയെ കൊണ്ടുപോകുന്നെതന്നോ എവിടെയാണ് താമസിക്കുന്നതെന്നോ ഇയാള്‍ ഭാര്യയെ അറിയിച്ചിരുന്നില്ല. വെന്‍സസ് സള്‍ഗാഡോ മകളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മെക്‌സിക്കോയിലേക്കാണ് ഇവര് പോയതെന്നാണ് കരുതുന്നത്.

അടുത്തിടെ വെന്‍സസ് സള്‍ഗാഡോയുടെ ഫെയ്‌സബുക്ക് മെസഞ്ചറിലേക്ക് സന്ദേശമയച്ച പെണ്‍കുട്ടി താന്‍ മകളായ ജാക്വലിന്‍ ഹെര്‍ണാണ്ടസ് ആണെന്ന് പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് സംസാരത്തിനൊടുവില്‍ ഇരുവരും തമ്മില്‍ക്കാണാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയും മകളും കാണുന്ന സമയത്ത് പോലീസുകാരും സമീപത്തുണ്ടായിരുന്നു. വന്ന പെണ്‍കുട്ടി ജാക്വലിന്‍ തന്നെയാണെന്ന് അന്വേഷിച്ച് ഉറപ്പിച്ചതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here