പി പി ചെറിയാന്‍

ഇല്ലിനോയ്: ഇല്ലിനോയ് സംസ്ഥാനത്തെ അവശേഷിക്കുന്ന അവസാനത്തെ സിയേഴ്‌സ് സ്റ്റോറും അടച്ചു പൂട്ടുന്നതായി സെപ്തംബര്‍ 16 വ്യാഴാഴ്ച സിയേഴ്‌സ് കോര്‍പ്പറേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. സിയേഴ്‌സ് കോര്‍പ്പറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഹോഫ്മാന്‍ എസ്റ്റേറ്റിന് ഒരു സ്ട്രീറ്റ് താഴെയുള്ള വുഡ് ഫീല്‍ഡ് മാള്‍ സ്റ്റോറാണ് അടച്ചു പൂട്ടുന്നത്.

കഴിഞ്ഞ ഇരുപതു വര്‍ഷമായി നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന സിയേഴ്‌സിന്റെ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടക്കുന്നത് നിരാശാജനകമാണെന്ന് ഇല്ലിനോയ് റീട്ടെയ്ല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റോബ് കാര്‍ പറഞ്ഞു. ഹോളിഡേ സീസണ്‍ അവസാനിക്കുന്നതോടെ നവംബര്‍ അവസാനത്തോടെയായിരിക്കും വുഡ് ഫീല്‍ഡ് മാളിലുള്ള സിയേഴ്‌സ് അടച്ചു പൂട്ടുക.

2018 ല്‍ സിയേഴ്‌സ് ബാങ്ക് റെപ്‌സി ഫയല്‍ ചെയുമ്പോള്‍ 700 സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനമായ സിയേഴ്‌സിന്റെ പതനം അതിവേഗമായിരുന്നു. മാര്‍ക്കറ്റ് പ്ളെയ്സില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയാതിരുന്നതാണ് സിയേഴ്‌സിന്റെ പരാജയകാരണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

1892 ല്‍ ചിക്കാഗോയിലാണ് സിയേഴ്‌സിന്റെ ആരംഭം. 2018 ലെ കണക്കനുസരിച്ച് 13.8 ബില്യണ്‍ ഡോളറിന്റെ റവന്യു ഉണ്ടായിരുന്നു ഓപ്പറേറ്റഡ് ഇന്‍കം 1448 ബില്യണ്‍ ഡോളറുമായിരുന്നു. വേള്‍പൂള്‍, കെ.മാര്‍ട്ട് എന്നിവയും സിയേഴ്‌സിന്റെ ഭാഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here