പി പി ചെറിയാന്‍

കൊളറാഡോ: കൊളറാഡോ ഗവര്‍ണര്‍ ജറിഡ് പോളിസ് (46) തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന മാര്‍ലോണ്‍ റീസിനെ (40) വിവാഹം ചെയ്തു ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. നിലവിലുള്ള ഗവര്‍ണര്‍ സ്വവര്‍ഗ വിവാഹം നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമാണ്. സെപ്തംബര്‍ 15 ബുധനാഴ്ച കൊളറാഡോ യൂണിവേഴ്‌സിറ്റി ബോള്‍ഡറിലായിരുന്നു ഗവര്‍ണര്‍ ജറിഡ്, മാര്‍ലോണ്‍ റീസിന്റെ വിരലില്‍ വിവാഹ മോതിരം അണിഞ്ഞത് .

പതിനെട്ടു വര്‍ഷം ഒന്നിച്ചു താമസിച്ച ഇവര്‍ രണ്ടു കുട്ടികളെ വളര്‍ത്തിയിരുന്നു റിംഗ് ബെയററായി ഇവരുടെ ഒന്‍പത് വയസ്സുകാരനായ മകനും ഫ്‌ളവര്‍ ഗേളായി ഏഴു വയസ്സുള്ള മകളും ഇവര്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തു. ചെറിയ ചടങ്ങുകളോടെയാണ് ഇരുവരും ജൂയിഷ് പാരമ്പര്യമനുസരിച്ച് വിവാഹിതരായത്. 2011 ല്‍ യു.എസ് കോണ്‍ഗ്രസ്സില്‍ ലോ മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ‘ഗെ’ ആയിരുന്നു പോളിസ്. വീണ്ടും ചരിത്രം കുറിച്ച് 2019 ല്‍ അമേരിക്കയിലെ ആദ്യ ‘ഗെ’ സംസ്ഥാന ഗവര്‍ണറായി (കൊളറാഡോ) പോളിസ് തിരഞ്ഞെടുക്കപ്പെട്ടു.

2014 ല്‍ സ്വവര്‍ഗ വിവാഹം കൊളറാഡോ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. അതേ വര്‍ഷം ജൂലായില്‍ ഡിസ്ട്രിക്ട് കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി. 2015 ല്‍ യു.എസ് സുപ്രീം കോടതി രാജ്യത്താകമാനം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഉത്തരവിട്ടു. 2019 ഡിസംബറില്‍ വിവാഹ നിശ്ചയം നടത്തിയതിന് ശേഷം റീസിന് കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു.

രോഗം പൂര്‍ണമായും മാറിയതിന് ശേഷമാണ് വിവാഹത്തിനെത്തിയത്. സ്വവര്‍ഗ വിവാഹം എന്തിനാണെന്ന് ചോദിച്ച കുട്ടികളോട് വ്യക്തമായ വിശദീകരണം നല്‍കാതെ എല്ലാം ഭംഗിയായി നടക്കുമെന്ന് പറഞ്ഞാണ് പോളിസ് മുട്ടിന്മേല്‍ നിന്ന് വിവാഹിതനായത്.

LEAVE A REPLY

Please enter your comment!
Please enter your name here